#temperature | ചൂടാണ്, പക്ഷേ കൊടുംചൂടില്ല! കേരളത്തിൽ 4 ജില്ലയിൽ മാത്രം നേരിയ ആശ്വാസം; ഈ 3 ദിവസം 10 ജില്ലകളിൽ മഞ്ഞ അലർട്ട്

#temperature | ചൂടാണ്, പക്ഷേ കൊടുംചൂടില്ല! കേരളത്തിൽ 4 ജില്ലയിൽ മാത്രം നേരിയ ആശ്വാസം; ഈ 3 ദിവസം 10 ജില്ലകളിൽ മഞ്ഞ അലർട്ട്
Mar 19, 2024 05:01 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) കേരളത്തിലെ കൊടും ചൂട് തുടരുമ്പോൾ നാല് ജില്ലകളിൽ മാത്രമാണ് നേരിയ ആശ്വാസമെങ്കിലുമുള്ളത്. കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്തെ 10 ജില്ലകളിൽ അസഹനീയമായ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സാധാരണയെക്കാൾ 4 °C വരെ ചൂട് ഉയരാമെന്ന സാഹചര്യമുള്ളതിനാൽ ഈ ജില്ലകളിൽ 3 ദിവസം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് , കണ്ണൂർ ജില്ലകളിലാണ് അടുത്ത ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതായത് മലപ്പുറം, വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിൽ മാത്രമാണ് കേരളത്തിൽ നിലവിൽ കൊടും ചൂടിന് നേരിയ ശമനമുള്ളതെന്നാണ് വ്യക്തമാകുന്നത്.

അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ഈ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ജില്ലകളിൽ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ 19 മുതൽ 21 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് ഇപ്രകാരം:    2024 മാർച്ച് 19 മുതൽ 21 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 19 മുതൽ 21 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

#slight #relief #4 #districts #kerala #march20 #high #temperature #warning #10 #districts #weather #live #updates

Next TV

Related Stories
#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Apr 27, 2024 05:23 PM

#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഇവരെ ചോദ്യം ചെയ്തു വരികയാണ്. മറ്റു പ്രതികളെക്കുറിച്ച വിവരങ്ങളും ഇവരിൽ നിന്ന് ശേഖരിക്കാനാണ് പൊലീസ് ശ്രമം. മറ്റു പ്രതികളെയും വൈകാതെ പിടികൂടുമെന്ന്...

Read More >>
#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

Apr 27, 2024 04:56 PM

#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

വ്യാജം ആണെങ്കിൽ യുഡിഎഫ് തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം...

Read More >>
#MALatif  |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

Apr 27, 2024 04:44 PM

#MALatif |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

എ ഗ്രൂപ്പുകാരനായ ലത്തീഫ് ഉമ്മന്‍ചാണ്ടിയുടെ...

Read More >>
#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

Apr 27, 2024 04:37 PM

#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

എംഎല്‍പിഐ റെഡ്ഫ്‌ളാഗ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാണ്. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ...

Read More >>
#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

Apr 27, 2024 04:20 PM

#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി ഓടിവന്ന പന്നി...

Read More >>
#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

Apr 27, 2024 04:01 PM

#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

വലിയ രീതിയിൽ തീ പടരുകയും ചെയ്തിരുന്നു. അ​ഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകളെത്തിയാണ് തീ...

Read More >>
Top Stories