#arrest | ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പിരിവിനെത്തി, ഓട്ടിസം ബാധിച്ച യുവതിയുടെ മാല പൊട്ടിച്ചു; യുവാവ് പിടിയിൽ

#arrest | ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പിരിവിനെത്തി, ഓട്ടിസം ബാധിച്ച യുവതിയുടെ മാല പൊട്ടിച്ചു; യുവാവ് പിടിയിൽ
Mar 19, 2024 04:45 PM | By Susmitha Surendran

തുറവൂര്‍(ആലപ്പുഴ): (truevisionnews.com)  ജീവകാരുണ്യ പ്രവര്‍ത്തനഫണ്ട് പിരിക്കുന്നതിന്റെ ഭാഗമായി വീട്ടിലെത്തി ഓട്ടിസം ബാധിച്ച യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ചു കടന്ന മഹാരാഷ്ട്ര സ്വദേശി അറസ്റ്റിലായി.

ഗിര്‍ഗാന്‍ ജാട്ട് സന്‍ഖി സ്വദേശി വിജയലക്ഷ്മണ്‍ ഇന്‍ഗോലെ(24)യെയാണ് കുത്തിയതോട് പോലീസ് പിടികൂടിയത്. മോഷ്ടാവ് വര്‍ഷങ്ങളായി ബന്ധുക്കളോടൊപ്പം കേരളത്തില്‍ താമസിക്കുകയായിരുന്നു.

മലയാളം നല്ലരീതിയില്‍ സംസാരിക്കുന്ന ഇയാള്‍ പാലക്കാട് ആലത്തൂരിലുള്ള മദര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിലെ രസീതു ബുക്കുമായാണ് കുത്തിയതോട് പറയകാട് എ.കെ.ജി. ബസ് സ്റ്റോപ്പിനു സമീപമുള്ള വീടുകളില്‍ കയറിയിറങ്ങി പിരിവു നടത്തിക്കൊണ്ടിരുന്നത്.

വീട്ടില്‍ യുവതി ഒറ്റയ്ക്കാണെന്നു മനസ്സിലാക്കിയ ഇയാള്‍ മാലപൊട്ടിച്ചു കടക്കുകയായിരുന്നു. ശാരീരിക അവശതകളുള്ള യുവതിയുടെ കരച്ചില്‍കേട്ട് സമീപവാസികള്‍ ഓടിവന്ന് പ്രദേശം മുഴുവന്‍ നോക്കിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല.

കുത്തിയതോട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി അന്യസംസ്ഥാനക്കാരനാണെന്നും ജില്ല വിട്ടതെന്നും സൂചന ലഭിച്ചു. പണപ്പിരിവു നടത്തിയ രസീതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മദര്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ എത്തിച്ചത്.

വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മദര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ജഹാംഗീറിനെ പോലീസ് നേരത്തേ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.

കുത്തിയതോട് എസ്.എച്ച്.ഒ. അസാദ് അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ കെ.എക്‌സ്. തോമസ്, സുനില്‍ രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനു, മനീഷ്, സ്‌ക്വാഡ് അംഗങ്ങളായ അനീഷ്, അരുണ്‍കുമാര്‍, പ്രബീഷ്, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്.

#Autistic #youngwoman's #necklace #broken #rally #charity #youngman #under #arrest

Next TV

Related Stories
#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Apr 27, 2024 05:23 PM

#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഇവരെ ചോദ്യം ചെയ്തു വരികയാണ്. മറ്റു പ്രതികളെക്കുറിച്ച വിവരങ്ങളും ഇവരിൽ നിന്ന് ശേഖരിക്കാനാണ് പൊലീസ് ശ്രമം. മറ്റു പ്രതികളെയും വൈകാതെ പിടികൂടുമെന്ന്...

Read More >>
#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

Apr 27, 2024 04:56 PM

#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

വ്യാജം ആണെങ്കിൽ യുഡിഎഫ് തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം...

Read More >>
#MALatif  |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

Apr 27, 2024 04:44 PM

#MALatif |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

എ ഗ്രൂപ്പുകാരനായ ലത്തീഫ് ഉമ്മന്‍ചാണ്ടിയുടെ...

Read More >>
#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

Apr 27, 2024 04:37 PM

#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

എംഎല്‍പിഐ റെഡ്ഫ്‌ളാഗ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാണ്. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ...

Read More >>
#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

Apr 27, 2024 04:20 PM

#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി ഓടിവന്ന പന്നി...

Read More >>
#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

Apr 27, 2024 04:01 PM

#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

വലിയ രീതിയിൽ തീ പടരുകയും ചെയ്തിരുന്നു. അ​ഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകളെത്തിയാണ് തീ...

Read More >>
Top Stories