#whatsapp | വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

#whatsapp | വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം
Mar 19, 2024 02:13 PM | By Susmitha Surendran

(truevisionnews.com)   വാട്സ്ആപ്പിൽ അധികം കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ ഇനി അധികം വൈകാതെ സ്റ്റാറ്റസായി ഇടാൻ സാധിച്ചേക്കും.

വീഡിയോ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്ന ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടിലാണ്. വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഇതിനോടകം തന്നെ ഇത് ലഭ്യമായിട്ടുണ്ട്.

നിലവിൽ പരമാവധി 30 സെക്കന്റ് വരെയുള്ള വീഡിയോ ക്ലിപ്പുകളാണ് ഒരു സ്റ്റാറ്റസിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ വീഡിയോകൾ സ്റ്റാറ്റസായി ഇടുന്നവർ അവ 30 സെക്കന്റ് വീതമുള്ള ഭാഗങ്ങളാക്കി മുറിച്ചാണ് ഇടുന്നത്.

വീഡിയോ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്നതോടെ കൂടുതൽ വലിയ വീഡിയോകൾ സ്റ്റാറ്റസായി ഇടാൻ സാധിക്കും.

ആൺഡ്രോയിഡ് ഉപകരണങ്ങൾക്കായുള്ള വാട്സ്ആപിന്റെ ബീറ്റ പതിപ്പ് 2.24.7.6 ലഭ്യമായവർക്ക് ഇപ്പോൾ തന്നെ ഇത് സാധ്യമാവുന്നുണ്ട്. വാട്സ്ആപിന്റെ ബീറ്റ ടെസ്റ്റർ പദ്ധതിയുടെ ഭാഗമായി മാറിയവർക്കാണ് ഈ ബീറ്റ അപ്ഡേറ്റ് ലഭിക്കുന്നത്.

സ്റ്റാറ്റസുകളുടെ കാര്യത്തിന് പുറമെ മറ്റൊരു പ്രധാന അപ്‍ഡേഷനും വാട്സ്ആപിന്റെ ബീറ്റയിൽ ലഭ്യമായിട്ടുണ്ട്. വാട്സ്ആപ് ഉപയോഗിച്ചുള്ള യുപിഐ പണം കൈമാറ്റങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനുള്ള ഫീച്ചറാണിത്.

ക്യു.ആർ കോഡ് ഉപയോഗിച്ച് പണം നൽകാൻ സാധിക്കുന്നതാണ് പ്രധാന മാറ്റം. ഇതിനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാക്കി.

ചാറ്റ് ലിസ്റ്റിന് മുകളിലായി എപ്പോഴും ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഒരു ഐക്കൺ ബീറ്റ പതിപ്പിൽ എത്തിക്കഴിഞ്ഞു. ടെസ്റ്റിങ് കാലയളവ് പൂർത്തിയാവുന്നതോടെ ഇത് എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാവുമെന്നാണ് പ്രതീക്ഷ.

#solves #big #problem #faced #posting #status #WhatsApp #Videos #now #longer

Next TV

Related Stories
#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

Sep 9, 2024 01:50 PM

#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

ഇത് ബാറ്ററിയുടെ ലൈഫ് കൂട്ടും. ഡിസ്പ്ലേ കൂടുതൽ ആകർഷകമാക്കാൻ ബോർഡർ റിഡക്‌ഷൻ സ്ട്രക്ചർ കൊണ്ടുവരുമെന്നും...

Read More >>
#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

Sep 8, 2024 10:28 PM

#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

2026ഓ‌‌ടെ ചൊവ്വയിലേക്ക് സ്റ്റാ‍ർഷിപ്പുകളെ അയക്കും. ചൊവ്വയിലെ ലാൻഡിം​ഗ് പരിശോധിക്കാനായി അൺക്രൂവ്ഡ് ടെസ്റ്റ്...

Read More >>
#asteroid | 100 അടി വലിപ്പമുള്ള ഒരു ഛിന്ന​ഗ്രഹം, ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും

Sep 8, 2024 03:26 PM

#asteroid | 100 അടി വലിപ്പമുള്ള ഒരു ഛിന്ന​ഗ്രഹം, ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും

നൂറ് അടി വലിപ്പമുള്ള ഛിന്ന​ഗ്രഹത്തിന് 2024 ആ‍ർഎഫ്2 (2024 RF2) എന്നാണ് നാസ പേര്...

Read More >>
  #Google | കുട്ടികളുടെ യൂട്യൂബ് ഉപയോഗം ഇനി എളുപ്പത്തിൽ നിയന്ത്രിക്കാം; രക്ഷിതാക്കൾക്കായി പുത്തൻ ഫീച്ചറുമായി ഗൂഗിൾ

Sep 7, 2024 05:15 PM

#Google | കുട്ടികളുടെ യൂട്യൂബ് ഉപയോഗം ഇനി എളുപ്പത്തിൽ നിയന്ത്രിക്കാം; രക്ഷിതാക്കൾക്കായി പുത്തൻ ഫീച്ചറുമായി ഗൂഗിൾ

കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ സ്വന്തം അക്കൗണ്ടുമായി രക്ഷിതാക്കൾക്ക്...

Read More >>
#apple | എയർടെല്ലുമായി കൈകോർക്കാൻ; ഇന്ത്യൻ സ്ട്രീമിങ് മാർക്കറ്റിൽ കണ്ണുവെച്ച് ആപ്പിൾ

Aug 28, 2024 10:49 PM

#apple | എയർടെല്ലുമായി കൈകോർക്കാൻ; ഇന്ത്യൻ സ്ട്രീമിങ് മാർക്കറ്റിൽ കണ്ണുവെച്ച് ആപ്പിൾ

ഇതുവഴി ഇന്ത്യയിലെ ആയിരക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്താനാവുമെന്നാണ് ആപ്പിൾ...

Read More >>
#whatsapp | സ്പാം സന്ദേശങ്ങളില്‍ നിന്ന് രക്ഷപ്പെടാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Aug 26, 2024 11:30 AM

#whatsapp | സ്പാം സന്ദേശങ്ങളില്‍ നിന്ന് രക്ഷപ്പെടാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച പുതിയ ഫീച്ചര്‍, ഉപയോക്ത്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങള്‍ തടയാനും...

Read More >>
Top Stories