#cVIGILapp |തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് ആപ്പുവഴി പരാതി നല്‍കാം, 100 മിനിറ്റിനുള്ളില്‍ നടപടി

#cVIGILapp |തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് ആപ്പുവഴി പരാതി നല്‍കാം, 100 മിനിറ്റിനുള്ളില്‍ നടപടി
Mar 19, 2024 01:15 PM | By Susmitha Surendran

തിരുവനന്തപുരം:(truevisionnews.com)   ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം.

സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍/ ആപ്പ് സ്റ്റോറില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും.

ക്യാമറയും മികച്ച ഇന്റര്‍നെറ്റ് കണക്ഷനും ജി.പി.എസ് സൗകര്യവുമുള്ള ഏത് സ്മാര്‍ട്ട് ഫോണിലും സി-വിജില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണമെന്ന് അധികൃതർ അറിയിച്ചു.

പെരുമാറ്റചട്ടലംഘനമോ ചെലവ് സംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതികാരന് ആപ്പ് വഴി ചിത്രം അല്ലെങ്കില്‍ വീഡിയോ എടുത്ത് നല്‍കി പരാതി രജിസ്റ്റര്‍ ചെയ്യാം. ഫോട്ടോ/വീഡിയോയുടെ ഭൂമിശാസ്ത്രപരമായ വിവരം സ്വമേധയാ ശേഖരിക്കപ്പെടും. ബന്ധപ്പെട്ട ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കാണ് പരാതി നേരിട്ട് അയക്കുക.

ആപ്പ് ഉപയോഗിച്ച് എടുക്കുന്ന ലൈവ് ഫോട്ടോ/വീഡിയോ മാത്രമേ അയക്കാന്‍ കഴിയൂ. ഏത് സ്ഥലത്തുനിന്നാണ് ഫോട്ടോ/വീഡിയോ എടുക്കുന്നതെന്ന് ആപ്പ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനാല്‍ ഈ ഡിജിറ്റല്‍ തെളിവ് ഉപയോഗിച്ച് സ്‌ക്വാഡിന് സമയബന്ധിതമായി നടപടി എടുക്കാനാവും.

ഫോണ്‍ നമ്പര്‍, ഒ.ടി.പി, വ്യക്തിവിവരങ്ങള്‍ നല്‍കി പരാതി സമര്‍പ്പിക്കുന്നയാള്‍ക്ക് തുടര്‍നടപടികള്‍ അറിയാന്‍ ഒരു സവിശേഷ ഐ.ഡി ലഭിക്കും. പരാതിക്കാരന്‍ തിരിച്ചറിയപ്പെടാതെ പരാതി നല്‍കാനുള്ള സംവിധാനവും ആപ്പിലുണ്ട്. എന്നാല്‍, ഇങ്ങനെ പരാതി നല്‍കുന്നയാള്‍ക്ക് പരാതിയുടെ തുടര്‍വിവരങ്ങള്‍ ആപ്പ് വഴി അറിയാന്‍ സാധ്യമല്ല.

പരാതി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചാല്‍ അത് ഫീല്‍ഡ് യൂണിറ്റിന് കൈമാറും. ഫീല്‍ഡ് യൂനിറ്റില്‍ ഫ്‌ളെയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമുകള്‍ എന്നിവയുണ്ടാവും. ഫീല്‍ഡ് യൂണിറ്റിന് പരാതിയുടെ ഉറവിടം ട്രാക്ക് ചെയ്ത് നേരിട്ട് സ്ഥലത്ത് എത്താന്‍ കഴിയും.

ഫീല്‍ഡ് യൂനിറ്റ് സ്ഥലത്തെത്തി നടപടി എടുത്ത ശേഷം തുടര്‍തീരുമാനത്തിനും തീര്‍പ്പിനുമായി ഇന്‍വെസ്റ്റിഗേറ്റര്‍ ആപ്പ് വഴി റിപ്പോര്‍ട്ട് നല്‍കും. ജില്ലാതലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാതെവന്നാല്‍ വിവരങ്ങള്‍ തുടര്‍നടപടികള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷനല്‍ ഗ്രീവന്‍സ് പോര്‍ട്ടലിലേക്ക് അയയ്ക്കും.

100 മിനിറ്റിനകം പരാതി നല്‍കിയയാള്‍ക്ക് വിവരം നല്‍കുകുയും ചെയ്യും. സി-വിജിലില്‍ ഫോട്ടോ/വീഡിയോ എടുത്ത ശേഷം അപ്ലോഡ് ചെയ്യാന്‍ അഞ്ച് മിനിറ്റ് മാത്രമേ ലഭിക്കൂ.

നേരത്തെ റെക്കോഡ് ചെയ്ത ഫോട്ടോ/വീഡിയോ ആപ്പില്‍ അപ്ലോഡ് ചെയ്യാനാവില്ല. ആപ്പിലെടുത്ത ഫോട്ടോ/വീഡിയോ ഫോണ്‍ ഗാലറിയില്‍ നേരിട്ട് സേവ് ചെയ്യാനും കഴിയില്ല.തുടര്‍ച്ചയായി ഒരേ സ്ഥലത്തുനിന്ന് ഒരേ പരാതികള്‍ നല്‍കുന്നത് ഒഴിവാക്കാനും സംവിധാനമുണ്ട്.

#Violation #Election #Code #Conduct #Public #file #complaint #through #app #action #taken #100 #minutes

Next TV

Related Stories
#arrest | കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

Apr 27, 2024 01:10 PM

#arrest | കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികൾ എത്തുകയും അവയെ കൂട്ടമായി പിടികൂടുകയുമായിരുന്നു ചെയ്‌തിരുന്നത്‌. ഇവയെ കൊന്ന് തിന്നുകയോ കച്ചവടത്തിനായി...

Read More >>
#MMVarghese | കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

Apr 27, 2024 01:03 PM

#MMVarghese | കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

ഭരണസമിതികൾ തയാറായിട്ടില്ലെന്നു കേന്ദ്ര ധന വകുപ്പ്, റിസർവ് ബാങ്ക്, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ എന്നിവയ്ക്കു റിപ്പോർട്ട്...

Read More >>
#ShafiParambil | ‘എന്തിന് മാപ്പ് പറയണം?, കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’; ഷാഫി പറമ്പിൽ

Apr 27, 2024 12:56 PM

#ShafiParambil | ‘എന്തിന് മാപ്പ് പറയണം?, കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’; ഷാഫി പറമ്പിൽ

താൻ ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം...

Read More >>
#clash | പേരാമ്പ്രയിൽ സംഘർഷം; പരിക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

Apr 27, 2024 12:48 PM

#clash | പേരാമ്പ്രയിൽ സംഘർഷം; പരിക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

തലയ്ക്കും വയറിനുമുൾപ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത്...

Read More >>
#fire |മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം,  ഒഴിവായത് വൻ അപകടം

Apr 27, 2024 12:38 PM

#fire |മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, ഒഴിവായത് വൻ അപകടം

വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക...

Read More >>
#arrest |  വയനാട്ടിൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

Apr 27, 2024 12:27 PM

#arrest | വയനാട്ടിൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ കാ​ല്‍കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍...

Read More >>
Top Stories