#murder |പുകയിലയെ ചൊല്ലി തർക്കം; മദ്യ ലഹരിയിൽ അധ്യാപകനെ പൊലീസുകാരൻ വെടിവച്ചു കൊന്നു

#murder |പുകയിലയെ ചൊല്ലി തർക്കം; മദ്യ ലഹരിയിൽ അധ്യാപകനെ പൊലീസുകാരൻ വെടിവച്ചു കൊന്നു
Mar 18, 2024 04:12 PM | By Susmitha Surendran

(truevisionnews.com)   മദ്യ ലഹരിയിൽ സ്കൂൾ അധ്യാപകനെ പൊലീസുകാരൻ വെടിവെച്ചു കൊന്നു.

ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. പുകയിലയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ട്.

ഹെഡ് കോൺസ്റ്റബിൾ ചന്ദർ പ്രകാശാണ് അധ്യാപകനായ ധർമേന്ദ്ര കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. ഉത്തർപ്രദേശ് ബോർഡ് ഹൈസ്കൂൾ പരീക്ഷയുടെ ഉത്തരക്കടലാസ് മുസാഫർനഗറിലെക്ക് കൊണ്ടുവന്ന വാരണാസി വിദ്യാഭ്യാസ വകുപ്പിലെ അംഗമായിരുന്നു ധർമേന്ദ്ര.

സംഘത്തെ അനുഗമിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ചന്ദർ പ്രകാശും ഉണ്ടായിരുന്നു. പ്രയാഗ്‌രാജ്, ഷാജഹാൻപൂർ, പിലിഭിത്, മൊറാദാബാദ്, ബിജ്‌നോർ എന്നിവിടങ്ങളിൽ പകർപ്പുകൾ സമർപ്പിച്ച ശേഷം ഇവർ ഞായറാഴ്ച രാത്രി മുസഫർനഗറിലെ സിവിൽ ലൈൻ ഏരിയയിലുള്ള എസ്ഡി ഇൻ്റർ കോളജിലെത്തി.

കോളജ് ഗേറ്റ് തുറക്കാൻ സംഘം കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് വാഹനത്തിനുളളിൽ വച്ച് ചന്ദറും ധർമേന്ദ്രയും തമ്മിൽ തർക്കം ഉടലെടുത്തത്.

മദ്യ ലഹരിയിലായിരുന്ന കോൺസ്റ്റബിൾ അധ്യാപകനോട് പുകയില ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ് വഴക്കിനുള്ള കാരണം. തർക്കം രൂക്ഷമായതോടെ ഹെഡ് കോൺസ്റ്റബിൾ ചന്ദർ പ്രകാശ് ധർമേന്ദ്ര കുമാറിനെ വെടിവയ്ക്കുകയായിരുന്നു.

പരിക്കേറ്റ അദ്ധ്യാപകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഹെഡ് കോൺസ്റ്റബിളിനെതിരെ കേസെടുത്തിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

#Drunk #school #teacher #shot #dead #policeman.

Next TV

Related Stories
#MURDER | മസ്ജിദിനുള്ളിൽ കയറി 30-കാരനായ പുരോഹിതനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ

Apr 27, 2024 01:54 PM

#MURDER | മസ്ജിദിനുള്ളിൽ കയറി 30-കാരനായ പുരോഹിതനെ അടിച്ചുകൊന്ന് മുഖംമൂടിധാരികൾ

പള്ളിയിലെ പ്രധാന മൗലാന മുഹമ്മദ് സാഹിറിന്റെ മരണശേഷമാണ് മാഹിറിനെ മുഖ്യ...

Read More >>
#Murder | സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കം; രണ്ട് പേരെ കുത്തിക്കൊന്നു, പ്രതികൾ പിടിയിൽ

Apr 27, 2024 10:49 AM

#Murder | സിഗരറ്റിനെ ചൊല്ലിയുണ്ടായ തർക്കം; രണ്ട് പേരെ കുത്തിക്കൊന്നു, പ്രതികൾ പിടിയിൽ

ഇതിനെ തുർന്നുണ്ടായ തർക്കത്തിനൊടുവിലാണ് പ്രതികൾ ഇരുവരെയും കത്തി കൊണ്ട് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും സിസിടിവി ദൃശ്യങ്ങൾ...

Read More >>
#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

Apr 27, 2024 10:43 AM

#murder | ജയിലിലായിരിക്കെ ഭാര്യ അനുജനെ വിവാഹം ചെയ്തതിന്റെ ദേഷ്യം; ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന യുവാവ് അറസ്റ്റിൽ

ജയിലിലായിരിക്കെ സഹാനിയുമായി വേർപിരിഞ്ഞ ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം ചെയ്യുകയും ഇവർക്ക് ഒരു കുഞ്ഞുണ്ടാവുകയും...

Read More >>
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
Top Stories