കൊല്ലം: (truevisionnews.com) ചെന്താപ്പൂരിൽ ഫർണിച്ചർ നിർമാണ യൂണിറ്റിന്റെ ഗോഡൗണിൽ വൻ തീപിടിത്തം.

പ്ലാമൂട് ഭാഗത്തെ ഫർണിച്ചർ നിർമാണ യൂണിറ്റിനാണ് ചൊവ്വാഴ്ച പുലർച്ചെ ഒന്നേകാലോടെ തീപിടിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
ചാമക്കട, കടപ്പാക്കട, കുണ്ടറ തുടങ്ങി ജില്ലയിലെ വിവിധ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ കെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
#massive #fire #broke #out in #furniture #warehouse
