കോഴിക്കോട്: www.truevisionnews.com കൊടുവള്ളിയിൽ ബൈക്കിന് തീപിടിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു. മരിച്ചത് ബാലുശ്ശേരി കണ്ണാടിപ്പൊയിൽ സ്വദേശി അഭിനന്ദ്, കിനാലൂർ സ്വദേശി ജാസിർ എന്നിവരാണ്.
ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷമാണ് ബൈക്കിന് തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
നേരത്തെ ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് സംശയിച്ചിരുന്നത്. അപകട സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.
#those #who #died #after #their #bike #caught #fire #hitting #electric #post #have #been #identified