#umathomas | അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായുള്ള പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; ഉമ തോമസിനെതിരെ ആരോപണ വിധേയര്‍

#umathomas | അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായുള്ള പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; ഉമ തോമസിനെതിരെ ആരോപണ വിധേയര്‍
Mar 3, 2024 09:31 AM | By Athira V

തൈക്കുടം: www.truevisionnews.com കൊച്ചിയില്‍ അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായുള്ള പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ആരോപണ വിധേയര്‍. അമ്മയെ വീട്ടിൽ കയറ്റുന്നില്ലെന്ന പ്രചാരണത്തിന് പിന്നിൽ യുഡിഎഫ് എന്നാണ് കൊച്ചി തൈക്കൂടം സ്വദേശി ജിജോ വിദ്യാധരൻ ആരോപിക്കുന്നത്.

തന്‍റേത് സിപിഎം കുടുംബമായതിനാൽ തൃക്കാക്കര എംഎൽഎ ഇടപെട്ടാണ് ഏകപക്ഷീയമായി ആർഡിഒ ഉത്തരവ് വരുത്തിച്ചതെന്നും ആരോപണവിധേയയായ ജിജോയും മകൾ അതുല്യയും പറയുന്നു.

മൂത്തമകളായ ജിജോ തന്നെ പുറത്താക്കി വീട് പൂട്ടി പോയെന്ന് 78കാരി ആരോപിച്ചതിന് പിന്നാലെയാണ് മറുപടിയുമായി ഇവരെത്തിയത്. യുഡിഎഫ് എംഎൽഎ ഉമ തോമസ്സിന്‍റെ നേതൃത്വത്തിൽ തൈക്കൂടത്തെ വിട്ടുമുറ്റത്ത് നടന്ന പ്രതിഷേധത്തിനെതിരെയും കടുത്ത വിമർശനം ഉന്നയിക്കുകയാണ് ജിജോയും മക്കളും. അമ്മയെ നല്ല രീതിയിലാണ് താൻ നോക്കുന്നത്.

അമ്മയെ കൊണ്ട് നിർബന്ധിച്ച് ചിലർ തനിക്കെതിരെ പരാതി കൊടുപ്പിച്ചു. എന്നാൽ ഉമ തോമസ് എംഎൽഎ ഉൾപ്പടെയുള്ളവർ വാസ്തവം അന്വേഷിക്കാതെ ഗുണ്ടാ ആക്രണം നടത്തുന്ന രീതിയിൽ അതിക്രമിച്ച് കയറി. അമ്മയെ മകള്‍ വീട്ടില്‍ നിന്നിറക്കി വിട്ടുവെന്ന് പ്രചരിപ്പിച്ച് തൈക്കൂടത്തുള്ള വീട് കുത്തിപ്പൊളിച്ചാണ് അകത്തുകയറിയത്.

ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജിജോയും മക്കളും വിശദമാക്കി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള എംഎൽഎയുടെ നടപടിയാണ് ഇതെന്നാണ് ജിജോയുടം കുടുംബം ആരോപിക്കുന്നത്. മൂന്ന് സ്ത്രീകളെ മോശപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് നിലവിലെ പ്രചാരണമെന്നും ജിജോയുടെ മകൾ പ്രതികരിക്കുന്നു.

ആർഡിഒ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചാണ് എംഎൽഎ എത്തിയത്. എന്നാൽ ഏകപക്ഷീയമായ ഉത്തരവ് വ്യാജമെന്ന് സംശയിക്കുന്നതായും ജിജോ പറയുന്നു. അതേസമയം പൂട്ടുപൊളിച്ച് വീട്ടിനകത്ത് കയറിയ സരോജിനി അമ്മ വീട്ടിൽ നിന്ന് ഇനി എങ്ങോട്ടും പോകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ്.

#family #alleges #mla #umathomas #political #move #behind #allegation #not #protecting #old #women #kochi

Next TV

Related Stories
#abdulrahim | അബ്ദുൽ റഹീമിന്റെ മാതാവിനെ സന്ദർശിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ

Apr 17, 2024 09:16 PM

#abdulrahim | അബ്ദുൽ റഹീമിന്റെ മാതാവിനെ സന്ദർശിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ

അബ്ദുൽ റഹീമിന്റെ മോചനത്തിനായി പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിച്ച മുനവ്വറലി ശിഹാബ് തങ്ങൾ ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്ന്...

Read More >>
#complaint |'ആനി രാജയുടെ പ്രചാരണത്തിന് സ്‌കൂള്‍ ബസ്'; പരാതിയുമായി ടി സിദ്ധിഖ്

Apr 17, 2024 08:40 PM

#complaint |'ആനി രാജയുടെ പ്രചാരണത്തിന് സ്‌കൂള്‍ ബസ്'; പരാതിയുമായി ടി സിദ്ധിഖ്

വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയുടെ പ്രചാരണത്തിന് സ്‌കൂള്‍ ബസ് ഉപയോഗിച്ചെന്നാണ്...

Read More >>
#MVGovindan | വീണയെ ചോദ്യം ചെയ്യണമെങ്കിൽ ചെയ്യട്ടെ; മുഖ്യമന്ത്രിയെ തൊടാനാണ്​ നീക്കമെങ്കിൽ അംഗീകരിക്കില്ല - എം.വി. ഗോവിന്ദൻ

Apr 17, 2024 08:32 PM

#MVGovindan | വീണയെ ചോദ്യം ചെയ്യണമെങ്കിൽ ചെയ്യട്ടെ; മുഖ്യമന്ത്രിയെ തൊടാനാണ്​ നീക്കമെങ്കിൽ അംഗീകരിക്കില്ല - എം.വി. ഗോവിന്ദൻ

സ്വർണക്കള്ളക്കടത്ത്​ രാജ്യത്ത്​ നടക്കുന്നതിന്‍റെ പൂർണ ഉത്തരവാദി പ്രധാനമന്ത്രിയാണെന്നും ഗോവിന്ദൻ...

Read More >>
#epjayarajan |ബി.ജെ.പി വീണ്ടും ജയിച്ചാൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല - ഇ.പി.ജയരാജൻ

Apr 17, 2024 08:29 PM

#epjayarajan |ബി.ജെ.പി വീണ്ടും ജയിച്ചാൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല - ഇ.പി.ജയരാജൻ

വർക്കലയിൽ വി. ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു...

Read More >>
#arrest |താറാവുകളെ തിന്ന നായെ കൊന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു​; നായുടെ ഉടമയടക്കം മൂന്നുപേർ അറസ്റ്റിൽ

Apr 17, 2024 08:13 PM

#arrest |താറാവുകളെ തിന്ന നായെ കൊന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു​; നായുടെ ഉടമയടക്കം മൂന്നുപേർ അറസ്റ്റിൽ

പ്രസൂണിന്റെ വീട്ടിൽ വളർത്തുന്ന മൂന്ന് നായ്ക്കള്‍ താറാവുകളെ സ്ഥിരമായി പിടിച്ചുതിന്നുന്നുവെന്ന പരാതി രാജുവിന്...

Read More >>
Top Stories

Entertainment News