#ISL | ബെംഗളൂരുവിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന് നിരാശ

#ISL | ബെംഗളൂരുവിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന് നിരാശ
Mar 2, 2024 10:00 PM | By VIPIN P V

ബംഗളൂരു: (truevisionnews.com) ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി.

ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസ് നേടിയ ഗോളാണ് ആതിഥേയര്‍ക്ക് ജയമൊരുക്കിയത്. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ നാലില്‍ നിന്ന് പുറത്തായി.

17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്‌സി 21 പോയിന്റുമായി ആറാമത്. മത്സരത്തില്‍ പന്തടക്കത്തില്‍ ബംഗളൂരു എഫ്‌സിക്കായിരുന്നു മുന്‍തൂക്കം.

ഒമ്പത് ഷോട്ടുകളാണ് ബംഗളൂരി എഫ്‌സി തൊടുത്തത്. ഇതില്‍ രണ്ടെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. ഒരെണ്ണം ഗോള്‍വര കടക്കുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന് ഒരെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിക്കാന്‍ സാധിച്ചത്.

മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ബംഗളൂരു എഫ്‌സിയുടെ വിജയഗോള്‍ പിറന്നത്. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഹെര്‍ണാണ്ടസ് പന്ത് ഗോള്‍വര കടുത്തുകയായിരുന്നു.

അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് മോഹങ്ങള്‍ അവസാനിച്ചിട്ടില്ല. ഇക്കുറി ആദ്യപാദത്തില്‍ കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ വിലക്കിലായിരുന്ന കോച്ച് ഇവാന്‍ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സിനൊപ്പം ഡഗ് ഔട്ടിലുണ്ടായിരുന്നില്ല.

എന്നാല്‍ ഇന്ന് ബെംഗളൂരൂവിനെതിരെ ഇവാന്റെ തിരിച്ചുവരവുകൂടിയാണ് രണ്ടാംപാദ മത്സരം. കൊച്ചിയിലെ ആദ്യപാദത്തില്‍ 2-1നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. കെസിയയുടെ ഓണ്‍ഗോള്‍ മത്സരത്തിന്റെ 52-ാം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചിരുന്നു.

69-ാം മിനുറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ മഞ്ഞപ്പടയുടെ ലീഡ് രണ്ടാക്കി. 90-ാം മിനുറ്റില്‍ കര്‍ട്ടിസ് മെയിനിലൂടെയായിരുന്നു ബിഎഫ്സിയുടെ ഏക മടക്ക ഗോള്‍.

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും ഏറ്റുമുട്ടുമ്പോള്‍ കളത്തിനകത്തും പുറത്തും ആവേശം നിറയുന്നത് പതിവാണ്.

കഴിഞ്ഞ വര്‍ഷത്തെ വിവാദ ഗോളും തുടര്‍ന്നുണ്ടായ അസാധാരണ സംഭവങ്ങളും ഇക്കുറി ബ്ലാസ്റ്റേഴ്‌സ് - ബംഗളൂരു പോരിന്റെ വീറും വാശിയും ഇരട്ടിയാക്കി.

#Disappointment #for #KeralaBlasters #again #Bengaluru

Next TV

Related Stories
#AnandKrishnan | അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി കൊച്ചിയുടെ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും; ആനന്ദ് കളിയിലെ താരം

Sep 7, 2024 08:46 PM

#AnandKrishnan | അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി കൊച്ചിയുടെ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും; ആനന്ദ് കളിയിലെ താരം

ഈ മികവിനെ തേടി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമെത്തി. മറുവശത്ത് കരുതലോടെ ബാറ്റ് ചെയ്ത ജോബിനും അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി...

Read More >>
#RahulDravid | രാഹുൽ ദ്രാവിഡ് തിരികെ രാജസ്ഥാൻ റോയൽസിലേക്ക്; മുഖ്യപരിശീലകനാകും

Sep 4, 2024 03:25 PM

#RahulDravid | രാഹുൽ ദ്രാവിഡ് തിരികെ രാജസ്ഥാൻ റോയൽസിലേക്ക്; മുഖ്യപരിശീലകനാകും

നേരത്തെ ഇരുവരും ക്രിക്കറ്റ് അക്കാദമിയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ശ്രീലങ്കയുടെ മുൻ താരം കുമാർ സംഗക്കാര ടീം ഡയറക്ടറാ‍യി തുടരുമെന്നാണ്...

Read More >>
#shikhardhawan | 'ഗബ്ബര്‍' കളമൊഴിഞ്ഞു; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

Aug 24, 2024 09:51 AM

#shikhardhawan | 'ഗബ്ബര്‍' കളമൊഴിഞ്ഞു; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം...

Read More >>
#ShakibAlHasan | ബംഗ്ലാദേശ് ക്രിക്കറ്റർ ഷാക്കിബുൽ ഹസനെതിരെ കൊലക്കുറ്റത്തിന് കേസ്

Aug 23, 2024 07:40 PM

#ShakibAlHasan | ബംഗ്ലാദേശ് ക്രിക്കറ്റർ ഷാക്കിബുൽ ഹസനെതിരെ കൊലക്കുറ്റത്തിന് കേസ്

ശൈഖ് ഹസീനയുടെ അടുത്ത അനുയായിയായിരുന്ന നസ്മുള്‍ ഹസ്സന്‍ രാജിവെച്ച പശ്ചാത്തലത്തിലാണ് ഫാറുഖ് അഹമ്മദ് പ്രസിഡന്റായി...

Read More >>
#KLRahul | 'എനിക്കൊരു പ്രഖ്യാപനം നടത്താനുണ്ട്'; ഇൻസ്റ്റഗ്രാമിൽ കോളിളക്കം സൃഷ്ടിച്ച് കെ.എൽ. രാഹുലിന്റെ പോസ്റ്റ്

Aug 23, 2024 12:54 PM

#KLRahul | 'എനിക്കൊരു പ്രഖ്യാപനം നടത്താനുണ്ട്'; ഇൻസ്റ്റഗ്രാമിൽ കോളിളക്കം സൃഷ്ടിച്ച് കെ.എൽ. രാഹുലിന്റെ പോസ്റ്റ്

എന്നാല്‍, ഇത് വ്യാജ പോസ്റ്റാണെന്നാണ് വ്യക്തമാകുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ സ്റ്റോറിയില്‍ അത്തരത്തിലൊരു...

Read More >>
 #milanrathnayake | 41 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് മിലന്‍ രത്നായകെ, മറികടന്നത് ഇന്ത്യൻ താരത്തെ

Aug 22, 2024 10:08 AM

#milanrathnayake | 41 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് മിലന്‍ രത്നായകെ, മറികടന്നത് ഇന്ത്യൻ താരത്തെ

ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 113-7ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും ക്യാപ്റ്റൻ ധനഞ്ജയ ഡിസില്‍വയും(74) മിലന്‍ രത്നായകെയും...

Read More >>
Top Stories