കണ്ണൂർ : (truevisionnews.com) ആറളം ഫാമിൽ വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസിലെ പ്രതികളിലൊരാൾ പിടിയിൽ.
പാനൂർ സ്വദേശി ഷഫ്നാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫാം ഹൌസിന് സമീപത്തെ റോഡരികിൽ ഉപേക്ഷിപ്പിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
കാറിന്റെ ബോണറ്റിൽ വച്ച് കടത്തുന്നതിനിടയ്ക്ക് കഞ്ചാവിന് തീപിടിച്ചു. ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ അരകിലോയിലധികം വരുന്ന കഞ്ചാവ് പ്രതികൾ വഴിയിൽ ഉപേക്ഷിച്ചു.
ഫാമിൽ ജോലിക്കെത്തിയ തൊഴിലാളികൾ പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട് സ്ഥലത്തെത്തിയപ്പോഴാണ് കത്തിയ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തിൽ പാത്തിപ്പാലം വള്ളായി സ്വദേശി ഷഫ്നാസിനെയാണ് ആറളം പോലീസ് കസ്‌റ്റഡിയിലെടുത്തത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്.
ടൗണിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെയും വാഹനവും തിരിച്ചറിഞ്ഞത്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുള്ളതായി പൊലീസ് അറിയിച്ചു.
#accused #case #leaving #cannabis #roadside #AralamFarm #arrested.