#babydeath | മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടിയ സംഭവം; യുവതി അറസ്റ്റിൽ

#babydeath | മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടിയ സംഭവം; യുവതി അറസ്റ്റിൽ
Feb 29, 2024 06:02 AM | By VIPIN P V

താനൂര്‍ (മലപ്പുറം): (truevisionnews.com) മലപ്പുറം ജില്ലയിലെ താനൂരിൽ മാതാവ് നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടി.

കുട്ടിയെ കൊലപ്പെടുത്തിയ താനൂർ ഒട്ടുംപുറം സ്വദേശി ജുമൈലത്തിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് ജുമൈലത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടിയത്.

മൂന്ന് ദിവസം മുമ്പാണ് അതിക്രൂര കൊലപാതകം നടന്നത്. ഫെബ്രുവരി 26ന് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് കുഞ്ഞുമായി താനൂരിലെ വീട്ടിലേക്കെത്തി.

പിന്നീടാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയത്. എന്താണ് കൊലപാതകത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ജുമൈലത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചാതായാണ് പൊലീസ് പറയുന്നത്.

യുവതി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഫോറൻസിക് സംഘവും തിരൂർ ആർഡിഒയുടെ നേതൃത്വത്തിൽ മൃതദേഹം മറവ് ചെയ്ത ഭാഗത്ത് നിന്നും കുട്ടിയെ പുറത്തെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


#incident #where #mother #killed #buried #three-#day-#old #baby; #woman #arrested

Next TV

Related Stories
#BinoyViswam | ‘അന്‍വറും സരിനും രണ്ടും രണ്ടാണ്, തമ്മില്‍ താരതമ്യം വേണ്ടെന്ന് ബിനോയ് വിശ്വം

Oct 18, 2024 11:01 AM

#BinoyViswam | ‘അന്‍വറും സരിനും രണ്ടും രണ്ടാണ്, തമ്മില്‍ താരതമ്യം വേണ്ടെന്ന് ബിനോയ് വിശ്വം

പൊതുപ്രവര്‍ത്തകന്മാര്‍ക്ക് അധികാരം കൈവരുമ്പോള്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും ചെയ്യാം എന്തും പറയാം എന്ന് അവസ്ഥ നല്ലതല്ല,...

Read More >>
#naveenbabusuicide |  ആരോ ഇതിന് പിന്നിലുണ്ട്, ദിവ്യയെ വിളിച്ചു വരുത്തിയത് കളക്ടര്‍, ഗുരുതര ആരോപണവുമായി മലയാലപ്പുഴ മോഹനന്‍

Oct 18, 2024 10:47 AM

#naveenbabusuicide | ആരോ ഇതിന് പിന്നിലുണ്ട്, ദിവ്യയെ വിളിച്ചു വരുത്തിയത് കളക്ടര്‍, ഗുരുതര ആരോപണവുമായി മലയാലപ്പുഴ മോഹനന്‍

കളക്ടര്‍ക്കെതിരേ പരാതി നല്‍കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മോഹനന്‍...

Read More >>
#SureshGopi | ‘ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണം’; കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് സുരേഷ് ഗോപി

Oct 18, 2024 10:28 AM

#SureshGopi | ‘ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണം’; കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് സുരേഷ് ഗോപി

വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കട്ടെ എന്ന് കേന്ദ്ര നേതൃത്വം...

Read More >>
#train |   വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

Oct 18, 2024 10:24 AM

#train | വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

കഴിഞ്ഞ ദിവസം ഇന്റർസിറ്റിയിൽ നിന്നും തെറിച്ചു വീണ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല....

Read More >>
Top Stories