#health | പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ ; സ്ത്രീകള്‍ അനുഭവിച്ചു വരുന്ന ഈ പ്രശ്നത്തെ കുറിച്ച് കൂടുതൽ അറിയാം

#health | പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ ; സ്ത്രീകള്‍ അനുഭവിച്ചു വരുന്ന ഈ പ്രശ്നത്തെ കുറിച്ച് കൂടുതൽ അറിയാം
Feb 27, 2024 04:49 PM | By Kavya N

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ എന്ന് കേട്ടാല്‍ ഇന്ന് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാർക്കും ഇതെന്താണെന്ന് അറിയാം. പ്രത്യേകിച്ച് യുവതലമുറക്ക്. പണ്ടുകാലം മുതല്‍ സ്ത്രീകള്‍ അനുഭവിച്ചുവന്നിരുന്നൊരു പ്രശ്നം തന്നെ. എന്നാല്‍ മുമ്പൊന്നും ഇത് തീരെ ചര്‍ച്ചകളില്‍ വന്നിരുന്നില്ല.അപ്പോഴും ഇത് സ്ത്രീകള്‍ വ്യാപകമായി അനുഭവിച്ചുപോരുന്ന പ്രശ്നമാണ് ഇത് . പ്രസവത്തിന് ശേഷം സ്ത്രീകളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം അവരെ ബാധിക്കുന്ന വിഷാദം (ഡിപ്രഷൻ) ആണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ.

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ ആരെയും പിടികൂടാം എന്നതാണ് സത്യം. വന്നുകഴിഞ്ഞാല്‍ അതിനെ തിരിച്ചറിയുക, ആത്മവിശ്വാസത്തോടെ പൊരുതുക, ഇതിന് പങ്കാളിയടക്കമുള്ള കൂടെയുള്ളവര്‍ പിന്തുണ നല്‍കുക, ആവശ്യമെങ്കില്‍ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുക എന്നീ കാര്യങ്ങളാണ് ചെയ്യാനുള്ളത്. ഏഴിലൊരു അമ്മയ്ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുള്ള സ്ത്രീകളെ ഇതിന്‍റെ പേരില്‍ ക്രൂശിക്കുകയും അരുത്.

അവരെ അതില്‍ നിന്ന് പതുക്കെ പിടിച്ചുയര്‍ത്തി എടുക്കാൻ ശ്രമിക്കുകയാണ് മറ്റുള്ളവര്‍ ചെയ്യേണ്ടത്. തുടര്‍ച്ചയായ സങ്കടം, അകാരണമായി കരച്ചില്‍ വന്നുകൊണ്ടേയിരിക്കല്‍, അസ്വസ്ഥത, ഉത്കണ്ഠ, കുറ്റബോധം, അപമാനബോധം, അതിയായ തളര്‍ച്ച, മടുപ്പ്, ഒന്നിലും താല്‍പര്യമില്ലായ്മ, നെഗറ്റീവ് ആയ ചിന്തകള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍റെ ലക്ഷണങ്ങള്‍, അല്ലെങ്കില്‍ പ്രയാസങ്ങള്‍.

ഓരോ സ്ത്രീകളിലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ പ്രശ്നങ്ങള്‍ വ്യത്യസ്തമായി കാണാം.ചിലര്‍ എപ്പോഴും കരച്ചിലായിരിക്കും, ചിലര്‍ ദുഖം താങ്ങാൻ ആകാതെ മൗനത്തിലായിപ്പോകാം- പ്രിയപ്പെട്ടവരോട് പോലുമുള്ള സംസാരം കുറയാം. ചിലര്‍ക്ക് ഉറക്കക്കുറവ് ആകാം പ്രശ്നം, അല്ലെങ്കില്‍ ഭക്ഷണം വേണ്ടായ്ക. കുഞ്ഞിനോട് ദേഷ്യം തോന്നുക, കുഞ്ഞിനെ നോക്കാതിരിക്കുക എല്ലാം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍റെ വലിയൊരു ലക്ഷണമാണ്. ഇത് ഏറെ കരുതലോടെ വേണം കൈകാര്യം ചെയ്യാൻ.

#Postpartum #depression #Know #more #problem #women #experience

Next TV

Related Stories
#health | മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? ഇനി ആ പേടി വേണ്ട, കഴിക്കാം ഈ  ഭക്ഷണങ്ങള്‍

Jul 27, 2024 02:29 PM

#health | മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? ഇനി ആ പേടി വേണ്ട, കഴിക്കാം ഈ ഭക്ഷണങ്ങള്‍

അത്തരത്തില്‍ മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ...

Read More >>
#Health | വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

Jul 27, 2024 09:50 AM

#Health | വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

ജീരകത്തിലെ പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ...

Read More >>
#aloevera  |  മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക് , ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Jul 26, 2024 09:42 PM

#aloevera | മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക് , ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

കറ്റാർവാഴയിൽ ചർമ്മകോശങ്ങളുടെ പുനരുൽപാദനം വർദ്ധിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിലെ വീക്കത്തെ ചെറുക്കാനും സഹായിക്കുന്നു. പല രീതിയിൽ...

Read More >>
#karkkadakakanji | ഈ കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Jul 26, 2024 08:18 PM

#karkkadakakanji | ഈ കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

തിളച്ച തൊട്ടാവാടി നീരിലേയ്ക്ക് കഴുകി വച്ച അരിയും കുതിർത്തുവച്ച ചെറുപയറും ഉലുവയും...

Read More >>
#health |  രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍...

Jul 26, 2024 03:15 PM

#health | രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍...

രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന്...

Read More >>
  #heartdisease |  ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

Jul 24, 2024 02:22 PM

#heartdisease | ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിത വണ്ണം തുടങ്ങിയവയയെക്കെ...

Read More >>
Top Stories