#suicide | യുവാവും യുവതിയും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ

#suicide  | യുവാവും യുവതിയും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ
Feb 26, 2024 10:05 PM | By Athira V

കൊല്ലം: www.truevisionnews.com അഞ്ചലിൽ യുവാവും യുവതിയും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ. തടിക്കാട് പൂണച്ചുൽവീട്ടിൽ സിബിമോൾ (37) പാങ്ങരംവീട്ടിൽ ബിജു (47) എന്നിവരെയാണ് സിബിമോളുടെ വീട്ടിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇരുവരും വിവാഹിതരാണ്. ഇരുവർക്കും രണ്ടുകുട്ടികള്‍ വീതമുണ്ട്. കുറച്ചുകാലമായി ഇരുവരും തമ്മിൽ അടുത്തബന്ധമുണ്ടായിരുന്നു.

വൈകിട്ട് ആറരയോടെ സിബിമോളുടെ വീട്ടിൽ പെട്രോളുമായി എത്തിയ ബിജു മുറിയിൽ വച്ച് ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

തുടർന്ന് സ്വയം പെട്രോളൊഴിച്ചു തീകൊളുത്തി. സംഭവം നടക്കുമ്പോൾ സിബിമോളുടെ വീട്ടിൽ ജോലിക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ ട്യൂഷനു പോയിരുന്നു.

മരിച്ച സിബിമോളുടെ ഭർത്താവ് വിദേശത്താണ്. ഇരുവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ മുറിയിൽത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾക്കുശേഷമേ മൃതദേഹങ്ങൾ ഇവിടെനിന്നു മാറ്റുകയുള്ളൂ. 

#suspected #murder #suicide #kollam #police #investigate #after #couple #found #dead #anchal

Next TV

Related Stories
യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസ്,  പ്രതി അറസ്റ്റിൽ

Mar 15, 2025 04:41 PM

യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസ്, പ്രതി അറസ്റ്റിൽ

വിരോധത്തെ തുടർന്ന് ഭീഷണിപ്പെടുത്തി ബുള്ളറ്റിൽ കയറ്റി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്....

Read More >>
പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Mar 15, 2025 04:25 PM

പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അസ്വഭാവിക മരണത്തിന് മാറനല്ലൂര്‍ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് വിദ്യാര്‍ത്ഥികളുടെ...

Read More >>
11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

Mar 15, 2025 04:08 PM

11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

പീഡനവിവരം പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പൊലീസിനെ അറിയിച്ചത്....

Read More >>
നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

Mar 15, 2025 04:00 PM

നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ വീട്ടിന് പുറത്ത്...

Read More >>
മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ്ടിച്ചു, ആക്രിക്കാരൻ കസ്റ്റഡിയിൽ

Mar 15, 2025 03:43 PM

മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ്ടിച്ചു, ആക്രിക്കാരൻ കസ്റ്റഡിയിൽ

പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്....

Read More >>
Top Stories