Featured

#vdsatheesan | പൂച്ചയ്‌ക്ക് പ്രസവിക്കാൻ പറ്റിയ സ്ഥലം ഖജനാവ് -വി.ഡി.സതീശൻ

Politics |
Feb 26, 2024 09:13 PM

കൊട്ടാരക്കര: www.truevisionnews.com കേരളത്തിൽ പൂച്ചയ്‌ക്ക് പ്രസവിക്കാൻ പറ്റിയ സ്ഥലം സംസ്ഥാന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെപിസിസി സമരാഗ്‌നിക്ക് കൊട്ടാരക്കരയിൽ ലഭിച്ച സ്വീകരണ യോഗത്തിലാണു സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ വി.ഡി.സതീശൻ ആക്ഷേപിച്ചു പരാമർശം നടത്തിയത്.

‘‘കേരളം ഭരിക്കുന്നത് മുടിഞ്ഞ തറവാടാക്കുന്ന സർക്കാരാണ്. കേരളത്തിൽ പൂച്ചയ്‌ക്ക് സുഖമായി പ്രസവിക്കാൻ പറ്റിയ സ്ഥലം സംസ്ഥാനത്തിന്റെ ഖജനാവാണ്. കാരണം അവിടെ ഒരു സാധാനവുമില്ല. ജനകീയ ചർച്ചാവേളയിൽ ഞാനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ഇരുന്നപ്പോൾ പാവങ്ങളാണു കാണാനെത്തിയത്.

. ആറുമാസമായി സാമൂഹിക പെൻഷനും മറ്റുംമുടങ്ങിയിരിക്കുകയാണ്. മരുന്നു മേടിക്കാൻ പോലും പണമില്ലെന്നാണു ഭിന്നശേഷിക്കാരും പ്രായമായവരുമുൾപ്പെടെയുള്ളവർ പറഞ്ഞത്. സംസ്ഥാനത്ത് പഞ്ചായത്തുകളിൽനിന്ന് ബിൽ പോലും പാസാകാത്ത അവസ്ഥയാണുള്ളത്. കേരളം കടക്കെണിയിൽ മുങ്ങി തകരുകയാണ്.

സംസ്ഥാനത്ത് തുടർഭരണം കിട്ടിയതിന്റെ സമ്മാനമായി വൈദ്യുതി ചാർജ് അടക്കം നിരവധി സേവനങ്ങളുടെ നിരക്കാണ് വർധിപ്പിച്ചത്. ജനത്തിനു ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇത്രയും പരിതാപകരമായ അവസ്ഥ കേരളത്തിൽ എന്നാണ് ഉണ്ടായിട്ടുള്ളത്. മന്ത്രിമാരെത്തി വാങ്ങിയ പരാതികളെല്ലാം ചാക്കിൽകെട്ടി വച്ചേക്കുവാണ്’’–സതീശൻ കുറ്റപ്പെടുത്തി.

#kpcc #samaragni #vdsatheesan #against #kerala #government #kerala #financial #crisis

Next TV

Top Stories