#financefraud | വ്യാപാര സ്ഥാപനത്തിൽ 45 ലക്ഷത്തിന്‍റെ തട്ടിപ്പ് നടത്തി മുങ്ങിയ യുവാവ് അറസ്റ്റിൽ

#financefraud | വ്യാപാര സ്ഥാപനത്തിൽ 45 ലക്ഷത്തിന്‍റെ തട്ടിപ്പ് നടത്തി മുങ്ങിയ യുവാവ് അറസ്റ്റിൽ
Feb 25, 2024 07:09 AM | By VIPIN P V

കോട്ടയം: (truevisionnews.com) ഏറ്റുമാനൂരിലെ പ്രമുഖ ഹോൾസെയിൽ സ്ഥാപനത്തിൽ അക്കൗണ്ട് ആയി ജോലി ചെയ്തുവരവേ കണക്കിൽ തിരിമറി നടത്തി 45 ലക്ഷം രൂപയോളം തട്ടിപ്പ് നടത്തിയ ശേഷം മുങ്ങി നടന്നിരുന്ന യുവാവ് പിടിയിൽ.

തിരുവനന്തപുരം കുടപ്പനമൂട് നെല്ലിക്കാമല തടത്തിനകത്ത് വീട്ടിൽ എം.എസ്. സുജിത്തിനെ (32) യാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ടൈൽ വിൽപന സ്ഥാപനത്തിൽ ബില്ലിൽ തിരിമറി നടത്തിയ ശേഷം സ്റ്റോക്കിൽ ഡാമേജ് കാണിച്ചാണ് സുജിത്ത് പണം തട്ടിയത്. ഒരു വർഷമായി നടത്തിവന്ന തട്ടിപ്പ്, കടയുടമ സ്റ്റോക്ക് എടുപ്പ് നടത്തിയപ്പോഴാണ് കണ്ടെത്തിയത്.

തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയും കോട്ടയം ഡിവൈ.എസ്.പിയായിരുന്ന കെ.ജി. അനീഷിന്‍റെ നിർദ്ദേശാനുസരണം ഏറ്റുമാനൂർ മുൻ എസ്.എച്ച്.ഒ പ്രസാദ് എബ്രഹാം വർഗീസിന്‍റെയും പ്രിൻസിപ്പൽ എസ്.ഐ സാഗറിന്‍റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സുജിത് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

മേൽവിലാസം മാറ്റി പല സ്ഥലങ്ങളിലായി വാടക്ക് താമസിച്ചിരുന്നതിനാൽ ഇയാളെ കണ്ടെത്താനായില്ല.

പിന്നീട് ഏറ്റുമാനൂർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് കോട്ടയം ഡിവൈ.എസ്.പി എം.കെ. മുരളിയുടെ മേൽനോട്ടത്തിൽ ഏറ്റുമാനൂർ എസ്.എച്ച്.ഒ ഷോജൻ വർഗീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കിടങ്ങൂർ കൊമ്പനാംകുന്ന് ഭാഗത്ത് വാടകക്ക് താമസിക്കുകയാണെന്ന വിവരം ലഭിച്ചു. അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

#young #man #arrested #after #committing #fraud #lakhs #business

Next TV

Related Stories
11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

Mar 15, 2025 04:08 PM

11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

പീഡനവിവരം പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പൊലീസിനെ അറിയിച്ചത്....

Read More >>
നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

Mar 15, 2025 04:00 PM

നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ വീട്ടിന് പുറത്ത്...

Read More >>
മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ്ടിച്ചു, ആക്രിക്കാരൻ കസ്റ്റഡിയിൽ

Mar 15, 2025 03:43 PM

മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ്ടിച്ചു, ആക്രിക്കാരൻ കസ്റ്റഡിയിൽ

പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്....

Read More >>
കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയക്കളി, കലശംവരവിൽ ചെഗുവേരയും ഒപ്പം കാവിക്കൊടിയും, വിവാദം

Mar 15, 2025 03:39 PM

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയക്കളി, കലശംവരവിൽ ചെഗുവേരയും ഒപ്പം കാവിക്കൊടിയും, വിവാദം

രാഷ്ട്രീയ ചിന്ഹങ്ങളുമായി ഇരുവിഭാഗവും കലശം വരവ് നടത്തി. സമൂഹ മാധ്യമങ്ങളിലും ഇരുവിഭാഗങ്ങളുടെയും...

Read More >>
പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Mar 15, 2025 03:11 PM

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

രണകാരണം വ്യക്തമല്ല. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊലീസ്...

Read More >>
Top Stories