കൊച്ചി: (truevisionnews.com) പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിനെ തുടർന്ന് ആർഡിഎസ് പ്രൊജക്ടിനെ കരിമ്പട്ടികയിൽ പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. കമ്പനിയുടെ എ ക്ലാസ് ലൈസൻസ് റദ്ദാക്കിയ നടപടി നിലനിൽക്കില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

പിഡബ്യുഡി മാനുവൽ അനുസരിച്ച് കമ്പനിയെ അഞ്ച് വർഷത്തേക്ക് കരിമ്പട്ടികയിൽപ്പെടുത്തിയ നടപടി നിലനിൽക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. ആർഡിഎസ് പ്രൊജക്ട് നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്.
2023 ഫെബ്രുവരിയിലാണ് ആർഡിഎസ് പ്രൊജക്ട് കമ്പനിക്ക് പിഡബ്ല്യുഡി വിലക്കേർപ്പെടുത്തിയത്. അഞ്ച് വർഷത്തേക്കായിരുന്നു വിലക്ക്. കരിമ്പട്ടികയിൽപ്പെടുത്തിയ നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ആർഡിഎസ് പ്രൊജക്ട് എംഡി സുമിത് ഗോയൽ ഒന്നാംപ്രതിയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമ്മിച്ച പാലാരിവട്ടം പാലം വൈകാതെ തകർന്നു. കേസിൽ മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞാണ് അഞ്ചാം പ്രതി.
#Palarivattam #flyover #corruption #case #HighCourt #quashed #government #move #blacklist #company
