#BJP | പത്തനംതിട്ടയിൽ പിസി ജോർജിനെ വേണ്ടെന്ന് നേതാക്കൾ; പുതിയ ഫോർമുലയ്ക്കായി ബിജെപി

#BJP | പത്തനംതിട്ടയിൽ പിസി ജോർജിനെ വേണ്ടെന്ന് നേതാക്കൾ; പുതിയ ഫോർമുലയ്ക്കായി ബിജെപി
Feb 23, 2024 08:46 AM | By MITHRA K P

പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ടയിൽ പി.സി. ജോർജിന് പകരം പി.എസ്. ശ്രീധരൻപിള്ളയെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത തേടി ബിജെപി. ജോർജിനെ അംഗീകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തന്നെ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

മത സാമുദായിക സംഘടനകൾ ഒന്നടങ്കം ശ്രീധരൻപിള്ളയെ പിന്തുണയ്ക്കുമെന്നാണ് എൻഡിഎ നേതൃത്വത്തിൻറെ കണക്കുകൂട്ടൽ. പത്തനംതിട്ടയിൽ സീറ്റ് നൽകാമെന്ന ഉറപ്പ് ബിജെപി കേന്ദ്ര നേതൃത്വം പി.സി ജോർജിന് നൽകിയിരുന്നു. എന്നാൽ, ജനപക്ഷവും ഇല്ലാതാക്കി ജോർജ് ബിജെപിയിൽ എത്തിയപ്പോൾ കാര്യങ്ങൾ തകിടംമറിഞ്ഞു.

പാർട്ടി നടത്തിയ അഭിപ്രായ സർവേയിൽ നേതാക്കളൊന്നടക്കം പി.സി ജോർജ് വേണ്ടെന്ന അഭിപ്രായം അറിയിച്ചു. അതിലുപരി ബിഡിജെഎസിനും ജോർജിനെ വേണ്ട. ഇതോടെയാണ് പുതിയ ഫോർമുല ബിജെപി നേതൃത്വം ആലോചിക്കുന്നത്.

പത്തനംതിട്ട മണ്ഡലത്തിൽ സുപരിചിതനായ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ മത്സരത്തിനിറക്കാനാണ് നീക്കം. ഒക്ടോബറിൽ ഗവർണർ ചുമതല ഒഴിയുന്ന ശ്രീധരൻപിള്ളയ്ക്കും മത്സരിക്കുന്നതിനോട് താൽപര്യമാണ്.

ജോർജിന് ഉചിതമായ മറ്റൊരു പദവി നൽകാനാണ് ആലോചന. ക്രൈസ്തവ സഭ നേതൃത്വങ്ങൾക്കും ശ്രീധരപിള്ളയെ താൽപര്യമാണ്. പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയെ സ്ഥാനാർഥിയാക്കണമെന്ന് കേന്ദ്ര ബിജെപി നേതൃത്വത്തോട് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ആവശ്യപ്പെട്ടു കഴിഞ്ഞു.

എന്നാൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പിന്തുണയ്ക്കുന്ന പത്തനംതിട്ടയിലെ ബിജെപി ഔദ്യോഗിക വിഭാഗം ശ്രീധരൻപിള്ളയെ അംഗീകരിക്കാൻ ഇടയില്ല. ആശയക്കുഴപ്പമെല്ലാം പരിഹരിച്ച് സ്ഥാനാർത്ഥിയെ കണ്ടെത്തുക കേന്ദ്ര ബിജെപി നേതൃത്വത്തിന് വെല്ലുവിളിയാണ്. അതേസമയം, പിസി ജോർജിന് പകരം മകൻ ഷോൺ ജോർജിനെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം.

#Leaders #want #PCGeorge #Pathanamthitta #BJP #new #formula

Next TV

Related Stories
യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസ്,  പ്രതി അറസ്റ്റിൽ

Mar 15, 2025 04:41 PM

യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസ്, പ്രതി അറസ്റ്റിൽ

വിരോധത്തെ തുടർന്ന് ഭീഷണിപ്പെടുത്തി ബുള്ളറ്റിൽ കയറ്റി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്....

Read More >>
പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Mar 15, 2025 04:25 PM

പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അസ്വഭാവിക മരണത്തിന് മാറനല്ലൂര്‍ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് വിദ്യാര്‍ത്ഥികളുടെ...

Read More >>
11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

Mar 15, 2025 04:08 PM

11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

പീഡനവിവരം പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പൊലീസിനെ അറിയിച്ചത്....

Read More >>
നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

Mar 15, 2025 04:00 PM

നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ വീട്ടിന് പുറത്ത്...

Read More >>
മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ്ടിച്ചു, ആക്രിക്കാരൻ കസ്റ്റഡിയിൽ

Mar 15, 2025 03:43 PM

മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ്ടിച്ചു, ആക്രിക്കാരൻ കസ്റ്റഡിയിൽ

പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്....

Read More >>
Top Stories