#PattayaMela | പട്ടയമേള: കോഴിക്കോട് 2619 പേർ ഭൂമിയുടെ അവകാശികളായി

#PattayaMela | പട്ടയമേള: കോഴിക്കോട് 2619 പേർ ഭൂമിയുടെ അവകാശികളായി
Feb 22, 2024 07:46 PM | By Susmitha Surendran

 കോഴിക്കോട് : (truevisionnews.com)  ഭൂരഹിതരെ കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.

സംസ്ഥാനതല പട്ടയ മേളയുടെ ഭാഗമായി ജില്ലാതല പട്ടയവിതരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലക്ഷ്യ ബോധമുള്ള പ്രവർത്തനവുമായി സർക്കാർ മുന്നോട്ട് പോകുകയാണ്.

ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 2619 പേർക്കാണ് പട്ടയം ലഭ്യമാക്കിയത്. ഇനിയും ലഭിക്കാൻ ബാക്കിയുള്ളവർക്ക് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്നങ്ങൾ പരിഹരിച്ച് പട്ടയം നൽകാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ലാൻഡ് ട്രിബ്യൂണൽ പരിധിയിൽ നിന്ന് 1784 പട്ടയങ്ങൾ, വടകര ലാൻഡ് ട്രിബ്യൂണൽ പരിധിയിൽ നിന്ന് 700 പട്ടയങ്ങൾ, ദേവസ്വം ട്രിബ്യൂണലിൽ നിന്ന് 50 പട്ടയങ്ങൾ, സർക്കാർ ഭൂമി പതിച്ച് കൊടുക്കുന്ന വിഭാഗത്തിൽ നിന്ന് 34 പട്ടയങ്ങൾ, 51 മിച്ചഭൂമി പട്ടയങ്ങൾ എന്നിവയാണ് വിതരണം വ്യാഴാഴ്ച ചെയ്തത്.

രണ്ടരവർഷം കൊണ്ട് ഒന്നരലക്ഷം പട്ടയം എന്ന ചരിത്ര നേട്ടത്തിന്റെ നിറവിലാണ് സംസ്ഥാന റവന്യു വകുപ്പ്. മൂന്നാം പട്ടയമേളയ്ക്ക് ശേഷം സജ്ജമായ 30,000 ത്തോളം പട്ടയങ്ങളാണ് സംസ്ഥാനമൊട്ടാകെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമായി വിതരണം ചെയ്തത്.

സംസ്ഥാനതല പട്ടയ മേളയുടെ ഉദ്ഘാടനം തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു.

കോവൂർ പി കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല പട്ടയമേളയിൽ എം.എൽ.എമാരായ ടി പി രാമകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, കാനത്തിൽ ജമീല, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ എം സച്ചിൻ ദേവ്, ലിന്റോ ജോസഫ്, ലാൻഡ് റിഫോംസ് റിവ്യൂ ബോർഡ് അനൗദ്യോഗിക അംഗം ടി കെ രാജൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, എൽ എ ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, തഹസിൽദാർമാർ, റവന്യു ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. എഡിഎം കെ അജീഷ് നന്ദി പറഞ്ഞു.

#PattayaMela #Kozhikode #2619 #people #became #heirs #land

Next TV

Related Stories
#VDSatheesan | 'എ ഡിവിഷനിൽ നിന്ന് ബി യിലേക്ക് മാറ്റി', ആർഎസ്എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി -വിഡി സതീശൻ

Dec 22, 2024 11:30 AM

#VDSatheesan | 'എ ഡിവിഷനിൽ നിന്ന് ബി യിലേക്ക് മാറ്റി', ആർഎസ്എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി -വിഡി സതീശൻ

മുണ്ടക്കൈ- ചൂരൽമലയിലെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണമെന്നും സതീശൻ മാധ്യമങ്ങളോട്...

Read More >>
#PKKunhalikutty | ‘ഭൂരിപക്ഷ വർഗീയത ഇളക്കിവിടുന്നു’; സിപിഎമ്മിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

Dec 22, 2024 11:07 AM

#PKKunhalikutty | ‘ഭൂരിപക്ഷ വർഗീയത ഇളക്കിവിടുന്നു’; സിപിഎമ്മിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയുടെ ആളുകളായിരുന്നെന്നും വിജയരാഘവൻ...

Read More >>
#deliverydeath |  ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു, ആൺകുഞ്ഞിന് ജന്മം നൽകി; അമ്മയും കുഞ്ഞും സുരക്ഷിതർ

Dec 22, 2024 10:57 AM

#deliverydeath | ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു, ആൺകുഞ്ഞിന് ജന്മം നൽകി; അമ്മയും കുഞ്ഞും സുരക്ഷിതർ

കോന്നിയിൽ നിന്ന് 108 ആംബുലൻസ് പ്രദേശത്തേക്ക് പുറപ്പെട്ടു....

Read More >>
#complaint | 'കൊന്ന് കെട്ടിത്തൂക്കി ആത്മഹത്യയാക്കും', ഭർത്താവുമായുള്ള അതിരുകടന്ന ബന്ധം വിലക്കി, യുവതിയ്ക്ക് വനിതാ എസ്‌ഐയുടെ ഭീഷണി; കേസ്

Dec 22, 2024 10:41 AM

#complaint | 'കൊന്ന് കെട്ടിത്തൂക്കി ആത്മഹത്യയാക്കും', ഭർത്താവുമായുള്ള അതിരുകടന്ന ബന്ധം വിലക്കി, യുവതിയ്ക്ക് വനിതാ എസ്‌ഐയുടെ ഭീഷണി; കേസ്

പരാതിയില്‍ യുവതിയുടെ ഭര്‍ത്താവും വര്‍ക്കല എസ്‌ഐയുമായ അഭിഷേക്, കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ആശ എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ...

Read More >>
#rameshchennithala | 'സമുദായിക നേതാക്കൾ സമൂഹത്തിൽ വിലയുള്ള ആളുകളാണ്', അവരുടെ അഭിപ്രായത്തെ എതിർക്കാനില്ല -രമേശ് ചെന്നിത്തല

Dec 22, 2024 10:34 AM

#rameshchennithala | 'സമുദായിക നേതാക്കൾ സമൂഹത്തിൽ വിലയുള്ള ആളുകളാണ്', അവരുടെ അഭിപ്രായത്തെ എതിർക്കാനില്ല -രമേശ് ചെന്നിത്തല

വി. ഡി സതീശൻ അധികാര മോഹിയാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ വിമർശനം. പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കുവാങ്ങുന്ന...

Read More >>
#court | യുവതിയെ ജാതിപ്പേര് വിളിച്ച് അക്ഷേപിച്ച കേസ്,  പ്രതിയ്ക്ക് തടവ് ശിക്ഷയും പിഴയും

Dec 22, 2024 10:19 AM

#court | യുവതിയെ ജാതിപ്പേര് വിളിച്ച് അക്ഷേപിച്ച കേസ്, പ്രതിയ്ക്ക് തടവ് ശിക്ഷയും പിഴയും

2018 ജൂണിൽ കാർത്തികപ്പള്ളി വലിയകുളങ്ങര ക്ഷേത്രത്തിന് മുൻവശത്താണ് സംഭവം...

Read More >>
Top Stories