കൊച്ചി: (truevisionnews.com) ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററി മോഷ്ട്ടിച്ച പ്രതിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പൂച്ചാക്കണ്ഡത്തിൽ അരിൻ ആണ് അറസ്റ്റിൽ ആയത്. ഇക്കഴിഞ്ഞ വെളുപ്പിന് ഒന്നരയ്ക്ക് ആണ് സംഭവം.
വേങ്ങൂർ വേലമ്മാവ്കുടി ബിബിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിൽ നിന്നാണ് പ്രതി ബാറ്ററി മോഷണം നടത്തിയത്. പെരുമ്പാവൂർ വെജിറ്റബിൾ മാർക്കറ്റിലേ കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന സമയത്തായിരുന്നു മോഷണം.
വാഹന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി. 6,000 രൂപ വിലവരുന്ന ബാറ്ററിയാണ് പ്രതി മോഷ്ടിച്ചത്.
#Perumbavoor #police #arrested #accused #who #stole #battery #from #autorickshaw.