#armynurse |വിവാഹം കഴിച്ചതിന് പിരിച്ചുവിട്ടു; സൈനിക നഴ്സ് കോടതി കയറി, 60 ലക്ഷം നഷ്ട‍പരിഹാരം നൽകണം, കേന്ദ്രത്തിന് തിരിച്ചടി

#armynurse |വിവാഹം കഴിച്ചതിന് പിരിച്ചുവിട്ടു; സൈനിക നഴ്സ് കോടതി കയറി, 60 ലക്ഷം നഷ്ട‍പരിഹാരം നൽകണം, കേന്ദ്രത്തിന് തിരിച്ചടി
Feb 21, 2024 05:40 PM | By Susmitha Surendran

ദില്ലി: (truevisionnews.com)   സർവ്വീസിലിരിക്കെ വിവാഹം കഴിച്ചതിന്റെ പേരിൽ ജോലിയിൽ നിന്നും സൈനിക നഴ്സിനെ പിരിച്ചുവിട്ട കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി.

സൈനിക നഴ്സിങ് സർവീസിൽനിന്നും പിരിച്ചുവിടപ്പെട്ട വനിതയ്ക്ക് 60 ലക്ഷം രൂപ നഷ്ട‍പരിഹാരം നൽകണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി.

എട്ട് ആഴ്ചയ്ക്കകം കുടിശകയടക്കം 60 ലക്ഷം രൂപ നൽകണമെന്നാണ് കോടതി ഉത്തരവ്. 1988 ൽ വിവാഹശേഷം സർവീസിൽനിന്ന് പിരിച്ചുവിട്ട സെലീന ജോണിന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വനിത നഴ്സിങ് ഓഫിസറെ പിരിച്ചുവിട്ട നടപടി ലിംഗ വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീ വിവാഹിതയായതിനാൽ ജോലിയിൽ നിന്നും പിരിച്ച് പിടുന്നത് ഭരണഘടനാവിരുദ്ധവും ലിംഗവിവേചനവും ഏകപക്ഷീയവുമാണ്.

ലിംഗാധിഷ്ഠിത പക്ഷപാതം ഭരണഘടനാ വിരുദ്ധമാണ്. പുരുഷാധിപത്യ വ്യവസ്ഥ മനുഷ്യന്‍റെ അന്തസ് ഇല്ലാതാക്കുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെ‍ഞ്ച് വ്യക്തമാക്കി.

തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് പിന്നാലെ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ 2012ൽ ആംഡ് ഫോഴ്‌സ് ട്രൈബ്യൂണലിനെ സെലീന സമീപിച്ചിരുന്നു. ട്രൈബ്യൂണൽ സെലീനയ്ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു.

ഇവരെ സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ 2019ൽ ഈ ഉത്തരവിനെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ട്രൈബ്യൂണൽ വിധിയിൽ ഒരു ഇടപെടലും ആവശ്യമില്ലെന്നു ബെഞ്ച് വ്യക്തമാക്കി.

വിവാഹത്തിന്റെ പേരിൽ മിലിട്ടറി നഴ്‌സിങ് സർവീസിൽനിന്ന് പിരിച്ചുവിടാൻ 1977ൽ കൊണ്ടുവന്ന നിയമം 1995ൽ പിൻവലിച്ചതായും കോടതി ചൂണ്ടിക്കാട്ടി.

സൈനിക നഴ്സിങ് സർവീസിൽ ലഫ്റ്റനന്റ് ആയിരുന്ന ഉദ്യോഗസ്ഥ, കരസേന ഓഫിസറെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് ഇവരെ കാരണം പോലും ചോദിക്കാതെ ജോലിയിൽനിന്ന് പറഞ്ർുവിട്ടത്.

വിവാഹം കഴിച്ചാൽ നിയമനം റദ്ദാക്കുമെന്ന കരസേന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. ഈ വാദം തള്ളിയാണ് കോടതി ഉത്തരവിട്ടത്.

#Dismissed #marrying #Army #nurse #goes #court #pay #60 #lakhs #compensation #setback #Centre

Next TV

Related Stories
##jaganmohanreddy | മുഖ്യമന്ത്രി ജ​ഗൻമോഹൻ റെഡ്ഡിക്ക് കല്ലേറിൽ പരിക്ക്; തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ആക്രമണം

Apr 13, 2024 10:49 PM

##jaganmohanreddy | മുഖ്യമന്ത്രി ജ​ഗൻമോഹൻ റെഡ്ഡിക്ക് കല്ലേറിൽ പരിക്ക്; തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ആക്രമണം

റെഡ്ഡിയുടെ നെറ്റിയിലാണ് പരിക്കേറ്റത്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ തെറ്റാലി കൊണ്ട്...

Read More >>
rain |മഴയും ഇടിമിന്നലും; ഡൽഹിയിലേക്ക് പുറപ്പെട്ട 22 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Apr 13, 2024 10:45 PM

rain |മഴയും ഇടിമിന്നലും; ഡൽഹിയിലേക്ക് പുറപ്പെട്ട 22 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മോശം കാലാവസ്ഥയെ തുടർന്ന് ശനിയാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ട 22 വിമാനങ്ങൾ...

Read More >>
#goldhunt |തമിഴ്‌നാട്ടില്‍ വന്‍ സ്വര്‍ണ്ണവേട്ട; 1,425 കിലോ സ്വര്‍ണ്ണക്കട്ടി പിടികൂടി തിരഞ്ഞെടുപ്പ് സ്‌ക്വാഡ്

Apr 13, 2024 10:02 PM

#goldhunt |തമിഴ്‌നാട്ടില്‍ വന്‍ സ്വര്‍ണ്ണവേട്ട; 1,425 കിലോ സ്വര്‍ണ്ണക്കട്ടി പിടികൂടി തിരഞ്ഞെടുപ്പ് സ്‌ക്വാഡ്

സംഭവം തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ...

Read More >>
#suicide | യുട്യൂബ് താരങ്ങളായ പങ്കാളികള്‍ ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

Apr 13, 2024 09:33 PM

#suicide | യുട്യൂബ് താരങ്ങളായ പങ്കാളികള്‍ ഏഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് നിഗമനമെന്ന് പൊലീസ്...

Read More >>
#BJP |ലോക്സഭ തെരഞ്ഞെടുപ്പ്: ബി.ജെ.പി പ്രകടന പത്രിക നാളെ

Apr 13, 2024 08:53 PM

#BJP |ലോക്സഭ തെരഞ്ഞെടുപ്പ്: ബി.ജെ.പി പ്രകടന പത്രിക നാളെ

ബി.ആർ. അംബേദ്കറുടെ ജന്മവാർഷികത്തിൽ നടക്കുന്ന പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് മുതിർന്ന നേതാക്കളും...

Read More >>
#suicideattempt | യുവതി അവഗണിച്ചതിലുള്ള പക; രണ്ട് കുട്ടികളെ കൊലപ്പെടുത്തി, വൈദ്യുതിലൈനില്‍ പിടിച്ച് ആത്മഹത്യാശ്രമം

Apr 13, 2024 01:57 PM

#suicideattempt | യുവതി അവഗണിച്ചതിലുള്ള പക; രണ്ട് കുട്ടികളെ കൊലപ്പെടുത്തി, വൈദ്യുതിലൈനില്‍ പിടിച്ച് ആത്മഹത്യാശ്രമം

40 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാള്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്....

Read More >>
Top Stories