പാലക്കാട്: (truevisionnews.com) കല്ലടിക്കോട് കാഞ്ഞിരനി പുളിഞ്ചോട്ടിൽ ഒരാൾ ബസിനടിയിൽപെട്ടു മരിച്ചു.
തുപ്പനാട് ചെറുളി സ്വദേശി അബ്ദുൾ റഹ്മാൻ (63) ആണ് മരിച്ചത് ഇന്നലെ രാത്രി 11.30 മണിക്കായിരുന്നു അപകടം.
നിർത്തിയിട്ടിരിക്കുകയായിരുന്ന ബസിനോട് ചേർന്ന് അബ്ദുൽ റഹ്മാൻ കിടന്നതാണെന്ന് സംശയിക്കുന്നു.
പ്രദേശത്ത് ഇന്നലെ ഉത്സവമായിരുന്നു. മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
#elderly #man #fell #under #bus #met #tragic #end