#ULCCS | ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന് ഇന്ന് തുടക്കമാകും; മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

#ULCCS | ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന് ഇന്ന് തുടക്കമാകും; മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
Feb 13, 2024 12:47 PM | By VIPIN P V

കോഴിക്കോട് : (truevisionnews.com) ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു വർഷം നീണ്ടുനിലൽക്കുന്ന ശതാബ്ദി ആഘോഷത്തിന് ഇന്ന് തുടക്കമാകും.

വടകര മടപ്പള്ളി ജിവിഎച്ച്എസ് സ്കൂൾ ഗ്രൗണ്ടിൽ ചേരുന്ന മഹാസമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 3 30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സഹകരണ - തുറമുഖ വകുപ്പു മന്ത്രി വി. എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, പൊതുമരാമത്ത് - ടൂറിസം മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്, വനം - വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി, പ്രശസ്ത സാഹിത്യകാരന്മാരായ ടി. പത്മനാഭൻ, എം. മുകുന്ദൻ എന്നിവർ മുഖ്യാതിഥികളാകും.

ജില്ല എംപി മാരായ കെ. മുരളീധരൻ, എം. കെ രാഘവൻ, എളമരം കരീം, ബിനോയ് വിശ്വം, പി. ടി. ഉഷ, എംഎൽഎമാരായ കെ. കെ. രമ, ടി. പി. രാമകൃഷ്ണൻ, കെ. പി. കുഞ്ഞമ്മത്കുട്ടി മാസ്റ്റർ, ഇ. കെ. വിജയൻ, കാനത്തിൽ ജമീല, കെ. എം. സച്ചിൻ ദേവ്, തോട്ടത്തിൽ രവീന്ദ്രൻ, പി. ടി. എ. റഹീം, ഡോ. എം. കെ. മുനീർ, ലിൻ്റോ ജോസഫ്,

അഹമ്മദ് ദേവർകോവിൽ, കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി തുടങ്ങിയ ജനപ്രതിനിധികളും മുൻ മന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്, സി. കെ. നാണു തുടങ്ങിയവരും വിവിധ രാഷ്ട്രീയപ്പാർട്ടിനേതാക്കളും ആശംസകൾ അർപ്പിക്കും. ചീഫ് സെക്രട്ടറി വി. വേണു,

സഹകരണസെക്രട്ടറി മിനി ആൻ്റണി, സഹകരണ സംഘം രജിസ്ട്രാർ ടി. വി. സുഭാഷ്, കലക്ടർ സ്നേഹിൽ കുമാർ സിങ് തുടങ്ങിയ ഉദ്യോഗസ്ഥപ്രമുഖരും ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് ഏഷ്യ പെസഫിക് റീജിയണൽ ഡയറക്ടർ ബാലു ജി അയ്യർ, മഹാരാഷ്ട്ര ലേബർ കോ- ഓപ്പറേറ്റീവ് ഫെഡറേഷൻ ചെയർമാൻ സഞ്ജീവ് കുസാൽക്കർ, നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ ചെയർമാൻ ദിലീപ് ഭായ് സംഘാനി തുടങ്ങിയ സഹകരണരംഗത്തെ പ്രമുഖരും സാമൂഹികസാംസ്ക്കാരികരംഗത്തെ പ്രഗത്ഭരും ആശംസകൾ നേരും.

യുഎൽസിസിഎസ് ചെയർമാനും സ്വാഗതസംഘം ജനറൽ കൺവീനറുമായ രമേശൻ പാലേരി സ്വാഗതവും യുഎൽസിസിഎസ് മാനേജിങ് ഡയറക്ടർ എസ്. ഷാജു നന്ദിയും ആശംസിക്കുന്ന പരിപാടി കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് ശരത്ത് ഈണം പകർന്ന് എം. ജി. ശ്രീകുമാർ ആലപിച്ച സ്വാഗതഗാനത്തോടെയാണ് ആരംഭിക്കുക.

ഊരാളുങ്കൽ സൊസൈറ്റിയെപ്പറ്റി ഡോ. റ്റി. എം. തോമസ് ഐസക്കും പ്രൊഫ. മിഷേൽ വില്യംസും ചേർന്നെഴുതിയ അക്കാദമികഗ്രന്ധമായ 'ബിൽഡിങ് ഓൾട്ടർനേറ്റീവ് വിൻ്റെ പരിഷ്കരിച്ച ശതാബ്ദിപ്പതിപ്പും സൊസൈറ്റിയുടെ ചരിത്രം പറയുന്ന 'ഊരാളുങ്കൽ: കഥകളും കാര്യങ്ങളും' (മനോജ് കെ. പുതിയവിള) എന്ന പുസ്തകവും വേദിയിൽ പ്രകാശനം ചെയ്യും.

സൊസൈറ്റിയുടെ മാർഗ്ഗദീപമായ വാഗ്ഭടാനന്ദന്റെ സുപ്രധാനമുഹൂർത്തങ്ങളും ഊരാളുങ്കൽ സൊസൈറ്റിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളും കോർത്തിണക്കി സുസ്ഥിരവികസനത്തിൻ്റെ കലാത്മകാവിഷ്കാരമായ (Artistic Narratives in Sustainable Social Development) 'കളേഴ്സ് ഓഫ് റെസിലിയൻസ്' എന്ന പ്രദർശനവും ഉദ്ഘാടനനഗരിയിൽ ഒരുക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയിലെ പ്രമുഖചിത്രകാരരുടെ ആവിഷ്കാരങ്ങളാണ് ചിത്രപ്രദർശനത്തിൽ ഉള്ളത്. ഉദ്ഘാടനസമ്മേളനത്തിനുശേഷം അതേ വേദിയിലും മടപ്പള്ളി കോളെജ് ഗ്രൗണ്ടിലും കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്.

ചലച്ചിത്രതാരം റിമ കല്ലിങ്കൽ നയിക്കുന്ന മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെ 'നെയ്ക്ക്' എന്ന നൃത്തവിസ്മയത്തോടെ വൈകിട്ട് 6-ന് കലാസന്ധ്യയ്ക്കു തുടക്കമാകും.

തുടർന്ന് അതേ വേദിയിൽ ഏഴുമണിക്കു നടക്കുന്ന 'മെലഡി നൈറ്റ്' സംഗീതനിശയിൽ ജി. വേണുഗോപാൽ, അഫ്‌സർ, മഞ്ജരി, സയനോര, നിഷാദ്, രേഷ്മ രാഘവേന്ദ്ര, ശ്രീദേവി കൃഷ്ണ, അരവിന്ദ് വേണുഗോപാൽ എന്നിവർ പങ്കെടുക്കും.

മടപ്പള്ളി കോളെജ് ഗ്രൗണ്ടിലെ വേദിയിൽ രാത്രി 8 മുതൽ ശിവമണി, സ്റ്റീഫൻ ദേവസ്സി, ആട്ടം കലാസമിതി എന്നിവർ ചേർന്നു മ്യൂസിക് ഫ്യൂഷൻ ഒരുക്കും.

#Uralungal #Society's #centenary #celebrations #begin #today; #ChiefMinister #PinarayiVijayan #inaugurate #conference

Next TV

Related Stories
#accident | സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

Jul 27, 2024 06:55 AM

#accident | സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു...

Read More >>
#VDSatheesan | മിഷൻ 2025ന്‍റെ പേരിൽ കോൺഗ്രസിൽ ഭിന്നത; ഹൈക്കമാൻഡ് ഇടപെടാതെ ചുമതല ഏറ്റെടുക്കില്ലെന്ന് വിഡി സതീശൻ, അനുനയ നീക്കം

Jul 27, 2024 06:47 AM

#VDSatheesan | മിഷൻ 2025ന്‍റെ പേരിൽ കോൺഗ്രസിൽ ഭിന്നത; ഹൈക്കമാൻഡ് ഇടപെടാതെ ചുമതല ഏറ്റെടുക്കില്ലെന്ന് വിഡി സതീശൻ, അനുനയ നീക്കം

പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നതിനിടെ കോഴിക്കോട് ഡിസിസി ക്യാമ്പ് എക്സിക്യുട്ടീവ് ഇന്ന്...

Read More >>
#yellowalert  | ഇന്ന് മഴ കനക്കില്ല, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; തീരങ്ങളിൽ ജാഗ്രത വേണം

Jul 27, 2024 06:31 AM

#yellowalert | ഇന്ന് മഴ കനക്കില്ല, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; തീരങ്ങളിൽ ജാഗ്രത വേണം

അതേസമയം കണ്ണൂർ, കാസർകോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി...

Read More >>
#scrapshop | തുറവൂരിൽ കുളം മലിനപ്പെടുത്തിയതിന് ആക്രികടയ്ക്ക് 25000 രൂപ പിഴയിട്ടു

Jul 27, 2024 06:25 AM

#scrapshop | തുറവൂരിൽ കുളം മലിനപ്പെടുത്തിയതിന് ആക്രികടയ്ക്ക് 25000 രൂപ പിഴയിട്ടു

ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ്, തുറവൂർ ഗ്രാമപഞ്ചായത്തിലെ 29 സ്ഥാപനങ്ങളിൽ പരിശോധന...

Read More >>
#gas  | ജനവാസ മേഖലയിൽ അനധികൃത പാചക വാതക റീഫില്ലിംഗ് കേന്ദ്രം; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ജീവനക്കാർ ഓടി

Jul 27, 2024 06:18 AM

#gas | ജനവാസ മേഖലയിൽ അനധികൃത പാചക വാതക റീഫില്ലിംഗ് കേന്ദ്രം; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ജീവനക്കാർ ഓടി

ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഗാസ് സിലിണ്ടറുകളില്‍ നിന്ന് വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിലേക്ക് വാതകം നിറക്കുകയാണ് ഇവിടെ ചെയ്തു...

Read More >>
#Arrest | സൈഡ് മിറര്‍ തെളിവായി; ആദിവാസി യുവാവിന് കാറിടിച്ച് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റ്

Jul 27, 2024 06:03 AM

#Arrest | സൈഡ് മിറര്‍ തെളിവായി; ആദിവാസി യുവാവിന് കാറിടിച്ച് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റ്

അപകട സ്ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ വശക്കണ്ണാടി (സൈഡ് മിറര്‍) മാത്രമായിരുന്നു അന്വേഷണ സംഘത്തിന് മുമ്പിലുണ്ടായിരുന്നു ഏക...

Read More >>
Top Stories