മൂന്നാർ(ഇടുക്കി ): www.truevisionnews.com വിദേശ സർവകലാശാലകളും സ്വകാര്യ സർവ കലാ ശാലകളും സ്ഥാപിക്കുന്നതിനോട് കേരളത്തിൽ പാർട്ടിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു .പൊതുവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മൂലധന നിക്ഷേപം നടത്തി വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ 40 സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് ഹരീഷ് കടവത്തൂർ അധ്യക്ഷത വഹിച്ചു.
ആർ ജെ ഡി ജില്ലാ പ്രസിഡണ്ട് കോയ അമ്പാട്ട് ആർ.ജെ. ഡി.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സലീം മടവൂർ, പി. കെ.പ്രവീൺ കെഎസ്ടിസി സംസ്ഥാന സെക്രട്ടറി ഡോ: റോയി ബി ജോൺ,എം പ്രിൻസ്, ട്രഷറർ ജീൻ മൂക്കൻ,എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ആർജെഡി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ മനോജ്,ജീൻ മൂക്കൻ,ജി. വിജിത, എം. പി. വിനോദൻ, ശ്രീനിഗേഷ്, കെ. എ. സന്തോഷ്,എ എം മമ്മൂഞ്ഞ് ജെ പ്രേം ദാസിൻ, ടി എം ഷെരീഫ്, ശ്രീകല വിജയൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം. പ്രിൻസ് റിപ്പോർട്ട് അവതരിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം പീരുമെട് ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ കോയ അമ്പാട്ട്ഉദ്ഘാടനം ചെയ്തു.
ശ്രീകുമാർ. എസ്, പി. പി. രാഗേഷ്, ശ്രീജേഷ് നാഗപ്പള്ളി, ഷംനാദ്, കെ. രാജൻ, ആന്റോ, ഫെഡറിക് ഡേവിഡ്, ബിജുവിജയൻ, മോഹനൻ. വി. പി., ബിജു വറുഗീസ്, സുനിൽ കുമാർ,ദിലീപ് കുമാർ കെ കെ അസീസ് എം ആദിക്കാട്ട് കുളങ്ങരതുടങ്ങിയവർ പ്രസംഗിച്ചു,മൂന്ന് ദിവസമായി നടന്നുവരുന്ന സമ്മേളനം ഇന്ന് സമാപിക്കും
#Total #reliance #private #capital #education #sector #exacerbate #social #inequality #DrVargheseGeorge