#thrippunithurablast | തൃപ്പൂണിത്തുറ സ്ഫോടനം; ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവകമ്മിറ്റി എന്നിവർക്കെതിരെ കേസ്

#thrippunithurablast | തൃപ്പൂണിത്തുറ സ്ഫോടനം; ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവകമ്മിറ്റി എന്നിവർക്കെതിരെ കേസ്
Feb 12, 2024 02:57 PM | By Athira V

www.truevisionnews.com തൃപ്പൂണിത്തറ സ്ഫോടനത്തിൽ എക്സ്പ്ലോസിവ് ആക്ട് പ്രകാരം കേസ്. ഹിൽപാലസ് പൊലീസ് ആണ് കേസെടുത്തത്. ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവകമ്മിറ്റി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു.

തൃപ്പൂണ്ണിത്തുറ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കളമശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേർപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർ നടപടി സ്വീകരിച്ചിട്ടുണ്ട്.

തൃപ്പൂണ്ണിത്തുറ ആശുപത്രിയിലും കൂടുതൽ സൗകര്യങ്ങളൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കനിവ് 108 ആംബുലൻസുകൾ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.

തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കക്കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ​ഗുരുതരമായി പരുക്കേറ്റ് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. സംഭവത്തിൽ 16 പേരാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

ഇതിൽ നാല് പേർ അത്യാഹിത വിഭാ​ഗത്തിലാണ്. വലിയ സ്ഫോടനമാണുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. ‌ സമീപത്തെ വീടുകളിലുണ്ടായിരുന്നവർക്കും പരുക്ക് സംഭവിച്ചിട്ടുണ്ട്.

ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. പരുക്കറ്റവരെ ആംബുലൻസിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ വാസികൾ പറയുന്നത്.

സ്ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകൾ ഉണ്ടായിരുന്നു. ഇവരിൽ പലർക്കും ചെറിയ രീതിയിൽ പരുക്കേറ്റിട്ടുണ്ട്. കുടുങ്ങിക്കിടന്നവരെയെല്ലാം രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ കൂടി എത്തിയാണ് തീ അണച്ചത്.

#thripunithura #blast #police #case

Next TV

Related Stories
#accidentdeath  | വീട് നിര്‍മാണത്തിനിടെ മൺകൂന ഇടിഞ്ഞുവീണ്‌ തൊഴിലാളി മരിച്ചു

Sep 20, 2024 08:11 PM

#accidentdeath | വീട് നിര്‍മാണത്തിനിടെ മൺകൂന ഇടിഞ്ഞുവീണ്‌ തൊഴിലാളി മരിച്ചു

അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടയിൽ പിൻവശത്തെ മൺകൂന ഇടിഞ്ഞ് തൊഴിലാളികളുടെ മേൽ...

Read More >>
#kaviyoorponnamma |  'തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്...'; അനുശോചിച്ച് മുഖ്യമന്ത്രി

Sep 20, 2024 07:59 PM

#kaviyoorponnamma | 'തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്...'; അനുശോചിച്ച് മുഖ്യമന്ത്രി

മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി...

Read More >>
#mpox |  കണ്ണൂരിൽ എം പോക്‌സ്? വിദേശത്ത് നിന്നെത്തിയ 32 കാരിക്ക് രോഗലക്ഷണങ്ങള്‍

Sep 20, 2024 07:36 PM

#mpox | കണ്ണൂരിൽ എം പോക്‌സ്? വിദേശത്ത് നിന്നെത്തിയ 32 കാരിക്ക് രോഗലക്ഷണങ്ങള്‍

ദുബൈയില്‍ നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം...

Read More >>
#KaviyoorPonnamma  |  സ്വന്തം അമ്മയുടെ സ്ഥാനമാണ് മലയാളി പ്രേക്ഷകര്‍ ആ കലാകാരിക്ക് നല്‍കിയത് - വിഡി സതീശൻ

Sep 20, 2024 07:31 PM

#KaviyoorPonnamma | സ്വന്തം അമ്മയുടെ സ്ഥാനമാണ് മലയാളി പ്രേക്ഷകര്‍ ആ കലാകാരിക്ക് നല്‍കിയത് - വിഡി സതീശൻ

സ്വന്തം അമ്മയുടെ സ്ഥാനമാണ് മലയാളി പ്രേക്ഷകര്‍ ആ കലാകാരിക്ക്...

Read More >>
#kaviyoorponnamma |  'അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടി'; അനുശോചിച്ച് മന്ത്രി സജി ചെറിയാൻ

Sep 20, 2024 07:20 PM

#kaviyoorponnamma | 'അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടി'; അനുശോചിച്ച് മന്ത്രി സജി ചെറിയാൻ

ലയാള സിനിമാലോകത്തിന് വലിയ നഷ്ടം സൃഷ്ടിച്ചുകൊണ്ടാണ് കവിയൂർ പൊന്നമ്മ വിടവാങ്ങുന്നതെന്ന് മന്ത്രി...

Read More >>
#CPM  |  സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ പരാതി; കടയിൽ കയറി സ്ത്രീകളേയും കുട്ടിയേയും മര്‍ദ്ദിച്ച ദൃശ്യങ്ങൾ പുറത്ത്

Sep 20, 2024 06:54 PM

#CPM | സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ പരാതി; കടയിൽ കയറി സ്ത്രീകളേയും കുട്ടിയേയും മര്‍ദ്ദിച്ച ദൃശ്യങ്ങൾ പുറത്ത്

അടുത്തിടെയാണ് കോൺഗ്രസിൽ നിന്ന് മാറി വെള്ളനാട് ശശി സിപിഎം അംഗത്വം സ്വീകരിച്ചതും ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച്...

Read More >>
Top Stories