ആഗ്ര: www.truevisionnews.com ഉത്തർപ്രദേശിലെ ആഗ്രയിൽ മാതാവിനെയും മകനെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വ്യവസായിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
ഭാര്യ രാജസ്ഥാനിൽ ക്ഷേത്ര ദർശനത്തിനു പോയ സമയത്താണ് വ്യവസായി തരുൺ ചൗഹാൻ ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഫാനിൽ തൂങ്ങിയ നിലയിൽ തരുൺ ചൗഹാന്റെയും കട്ടിലിൽ മറ്റു രണ്ടുപേരുടെയും മൃതദേഹം കണ്ടത്.
പിന്നാലെ ഇവർ അയൽക്കാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സീകറിലെ ഖത്തു ശ്യാംജി ക്ഷേത്ര ദർശനത്തിനായി ചൗഹാന്റെ ഭാര്യ പോയത്.
12 വയസ്സുകാരനായ മകനും അമ്മയ്ക്കും രാത്രിയിൽ വിഷം നൽകി കൊലപ്പെടുത്തിയശേഷം ചൗഹാൻ ആത്മഹത്യ ചെയ്തതായാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
#businessman #committed #suicide #after #poisoning #his #mother #son