#cookery | ചോറ് കൊണ്ട് പൊറോട്ട തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

#cookery | ചോറ് കൊണ്ട് പൊറോട്ട തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
Feb 5, 2024 02:29 PM | By MITHRA K P

(truevisionnews.com)ലയാളികളുടെ ഇഷ്ട വിഭവമാണ് പൊറോട്ട. നല്ല മൊരിഞ്ഞ പൊറോട്ടയും ബീഫും എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും വായില്‍ കപ്പലോടും. വീട്ടിൽ ചോറ് ബാക്കി ഉണ്ടെങ്കിൽ ഇനി എളുപ്പത്തിൽ പൊറോട്ട തയ്യാറാക്കാം.

 ചേരുവകൾ

ചോറ് - 1 കപ്പ്‌

വെള്ളം - അരകപ്പ്

ഉപ്പ് - ആവശ്യത്തിന്

മൈദ - 2 കപ്പ്‌

സൺഫ്ലവർ ഓയിൽ - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ചോറും ഉപ്പും വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് മൈദ ചേർത്ത് നന്നായി കുഴച്ചെടുക്കുക. മാവിന് മാർദ്ദവം കിട്ടാനായി സൺഫ്ലവർ ഓയിലും ചേർക്കുക. ശേഷം ഇത് അര മണിക്കൂർ നേരം അടച്ച് മൂടിവയ്ക്കുക. ഈ മാവ് ചെറിയ ഉരുളകളാക്കി മാറ്റി, മടക്കു ചപ്പാത്തി ഉണ്ടാക്കുന്നത് പോലെ പരത്തി എടുക്കുക.

മടക്കുകൾക്കിടയിൽ സൺഫ്ലവർ ഓയിൽ ബ്രഷ് ചെയ്തു കൊടുക്കണം. തീരെ കട്ടിയില്ലാതെ ഇത് പരത്തി എടുക്കുക. ഇത് അടുപ്പത്ത് ഒരു പാനിൽ വച്ച് വേവിച്ചെടുക്കാം. ഒരു ഭാഗം ഒരുപാടു നേരം വയ്ക്കരുത്, പെട്ടെന്ന് പെട്ടെന്ന് മറിച്ചിട്ട്‌ കൊടുക്കണം. സാധാരണ പൊറോട്ടയേക്കാൾ മാർദ്ദവമുള്ള ഈ പൊറോട്ട കുറുമ, ചിക്കൻ കറി മുതലായവയ്ക്കൊപ്പം ചൂടോടെ കഴിക്കാം.

#Let's #see #how #prepare #Porotta #rice

Next TV

Related Stories
#cookery | ചീരയും ക്യാരറ്റുമൊക്കെ ചേര്‍ത്ത് നല്ല ഹെല്‍ത്തി പുട്ട്; റെസിപ്പി

Jul 23, 2024 04:43 PM

#cookery | ചീരയും ക്യാരറ്റുമൊക്കെ ചേര്‍ത്ത് നല്ല ഹെല്‍ത്തി പുട്ട്; റെസിപ്പി

ചീരയും ക്യാരറ്റുമൊക്കെ ചേര്‍ത്ത് നല്ല ഹെല്‍ത്തിയായ ഒരു പുട്ട് തയ്യാറാക്കിയാലോ?...

Read More >>
#cookery | ചക്കയുണ്ടോ വീട്ടിൽ? കിടിലന്‍ പുട്ട് തയ്യാറാക്കി നോക്കൂ....

Jul 22, 2024 04:08 PM

#cookery | ചക്കയുണ്ടോ വീട്ടിൽ? കിടിലന്‍ പുട്ട് തയ്യാറാക്കി നോക്കൂ....

മലയാളികള്‍ക്ക് ഇഷ്ടമുള്ള ഒരു വിഭവമാണ് പുട്ട്....

Read More >>
#cookery | ബീറ്റ്റൂട്ട് പുട്ട് ഈസിയായി തയ്യാറാക്കാം

Jul 20, 2024 02:03 PM

#cookery | ബീറ്റ്റൂട്ട് പുട്ട് ഈസിയായി തയ്യാറാക്കാം

ഹെൽത്തിയും രുചികരവുമായ സ്പെഷ്യൽ ബീറ്റ്റൂട്ട് പുട്ട്...

Read More >>
#cookery | വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

Jul 16, 2024 10:58 AM

#cookery | വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളർച്ച മാറാനും ദഹനം എളുപ്പമാകാനും ഈന്തപ്പഴം...

Read More >>
#mayonnaise | രണ്ട് മിനിറ്റ് കൊണ്ട് എളുപ്പത്തിൽ വീട്ടിൽ മയൊണൈസ് തയ്യാറാക്കാം

Jul 14, 2024 11:55 AM

#mayonnaise | രണ്ട് മിനിറ്റ് കൊണ്ട് എളുപ്പത്തിൽ വീട്ടിൽ മയൊണൈസ് തയ്യാറാക്കാം

വളരെ എളുപ്പത്തിൽ കടയിൽ നിന്നൊന്നും മേടിക്കാതെ വീട്ടിൽ തന്നെ നല്ല അടിപൊളി...

Read More >>
#cookery | ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

Jul 14, 2024 10:17 AM

#cookery | ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

ഈ ഓണസദ്യയ്ക്കൊരുക്കാൻ ഒരു സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി...

Read More >>
Top Stories