#nothingphone2a | നത്തിങ് ഫോൺ 2എ ഈ മാസം എത്തും; പുതിയ ഇയർബഡും എത്തിക്കും

#nothingphone2a | നത്തിങ് ഫോൺ 2എ ഈ മാസം എത്തും; പുതിയ ഇയർബഡും എത്തിക്കും
Feb 3, 2024 12:19 PM | By Athira V

www.truevisionnews.com നത്തിങ്ങിന്റെ പുതിയ ഫോൺ നത്തിങ് ഫോൺ 2a ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. എന്നാൽ ഫോണിന്റെ ലോഞ്ച് തിയതി ഇവർ പുറത്ത് വിട്ടിട്ടില്ല.

നത്തിങ് നേരത്തെ ഇന്ത്യയിൽ അവതരിപ്പിച്ച നത്തിങ് ഫോണും നത്തിങ് ഫോൺ 2വും മികച്ച അഭിപ്രായമാണ് ഉണ്ടായത്. തുടർന്നാണ് ബജറ്റ് ഫ്രണ്ട്ലി ഫോണായി നത്തിങ് 2എ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്.

നിലവിൽ ഈ ഫോണിന്റെ വിവരങ്ങൾ പങ്കിട്ട് ഒരു ടീസർ വീഡിയോ നത്തിങ് ഇന്ത്യയുടെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിവസേനയുള്ള ഉപയോ​ഗത്തിന് ഏറെ ഉപകാരപ്പെടുന്ന ഫോണായിരിക്കും ഇതെന്നാണ് നത്തിങ് അവകാശപ്പെടുന്നത്.

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ നത്തിങ് ഫോൺ 2എയിൽ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോസസർ ആയിരിക്കും ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.

50എപി സാംസങ് ISOCELL S5KGN9 ആയിരിക്കും ഈ ഫോണിന്റെ പ്രൈമറി ക്യാമറ. 50എംപിയുടെ തന്നെ ISOCELL JN1 അൾട്രാ വൈഡ് ആംഗിൾ ലെൻസും ഈ ഫോണിൽ സ്ഥാനം പിടിച്ചേക്കാം.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5 ഔട്ട് ഓഫ് ദി ബോക്‌സിൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,290 mAh ബാറ്ററി ആയിരിക്കും ഫോണിന് ഉണ്ടാവുക.

ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 36,800 രൂപയാണ് ഫോണിന്റെ വില പ്രതീക്ഷിക്കുന്നത്. അതേസമയം മറ്റ് രണ്ട് ഉത്പന്നങ്ങളും നത്തിങ് ഉടൻ പുറത്തിക്കും എന്നും സൂചന ലഭിച്ചിട്ടുണ്ട്.

ഒരു പുതിയ ഇയർ ബഡും പുതിയ നെക്ക്ബാൻഡ് പ്രോയും ആണ് ഇവർ പുതിയതായി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. നത്തിങ്ങിന്റെ സബ് ബ്രാൻഡ് ആയ സിഎംഎഫ് ആയിരിക്കും പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുക.

#nothing #phone2a #confirmed #launch #soon #india

Next TV

Related Stories
#instagram | നിങ്ങൾ അറിഞ്ഞില്ലേ...! ഇൻസ്റ്റഗ്രാമിൽ പുത്തൻ അപ്ഡേറ്റുകൾ; റീൽസ് ദൈര്‍ഘ്യം ഇനി മുതൽ 3 മിനിറ്റ്

Jan 20, 2025 12:07 PM

#instagram | നിങ്ങൾ അറിഞ്ഞില്ലേ...! ഇൻസ്റ്റഗ്രാമിൽ പുത്തൻ അപ്ഡേറ്റുകൾ; റീൽസ് ദൈര്‍ഘ്യം ഇനി മുതൽ 3 മിനിറ്റ്

ഇൻസ്റ്റഗ്രാമിൽ റീൽ വീഡിയോകളുടെ ദൈർഘ്യം 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായിയാണ്...

Read More >>
#iPhone | സ്ക്രീൻ സമയം കുറക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മൂന്ന് ടിപ്സുകളുമായി ആപ്പിള്‍

Jan 15, 2025 01:16 PM

#iPhone | സ്ക്രീൻ സമയം കുറക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മൂന്ന് ടിപ്സുകളുമായി ആപ്പിള്‍

ഇതിലൂടെ അത്യാവശ്യമല്ലാത്ത കാര്യങ്ങളിലേക്ക് ശ്രദ്ധ പോകുന്നത് നിയന്ത്രിക്കാൻ...

Read More >>
#S25Ultra | ഒടുവിൽ രാജാവെത്തുന്നു; എസ് 25 അൾട്രാ ഈ മാസം 22 ന് അവതരിപ്പിക്കാൻ സാംസങ്

Jan 12, 2025 04:54 PM

#S25Ultra | ഒടുവിൽ രാജാവെത്തുന്നു; എസ് 25 അൾട്രാ ഈ മാസം 22 ന് അവതരിപ്പിക്കാൻ സാംസങ്

ഈ വര്‍ഷം ഇറങ്ങിയ എസ് 24ന് സമാനമായിരിക്കും പുതിയ മോഡലിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍...

Read More >>
#BSNL | നെറ്റ്‌വര്‍ക്ക് നിലവാരക്കുറവിനെ കുറിച്ച് വ്യാപക പരാതി തുടരുമ്പോഴും പുത്തന്‍ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

Jan 11, 2025 02:53 PM

#BSNL | നെറ്റ്‌വര്‍ക്ക് നിലവാരക്കുറവിനെ കുറിച്ച് വ്യാപക പരാതി തുടരുമ്പോഴും പുത്തന്‍ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ദിവസവും 100 വീതം എസ്എംഎസും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിനെല്ലാം പുറമെ ഗെയിമുകളും പോഡ്‌കാസ്റ്റുകളും സംഗീതവും, മറ്റ് വിനോദങ്ങളും...

Read More >>
#ISRO  | ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് ഇന്ത്യൻ ബഹിരാകാശ ഏജൻസി

Jan 5, 2025 12:53 PM

#ISRO | ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് ഇന്ത്യൻ ബഹിരാകാശ ഏജൻസി

പി.എസ്.എല്‍.വി-സി 60 റോക്കറ്റ് ഉപയോഗിച്ച് തിങ്കളാഴ്ച വിക്ഷേപിച്ച പോയം-4 മിഷന്‍ ദൗത്യത്തിന്റെ ഭാഗമായാണ് വിത്തുകള്‍...

Read More >>
#whatsapp | നിങ്ങൾ അറിഞ്ഞോ? ഇന്നുമുതല്‍ ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്ആപ്പ് പണി നിര്‍ത്തും

Jan 1, 2025 04:14 PM

#whatsapp | നിങ്ങൾ അറിഞ്ഞോ? ഇന്നുമുതല്‍ ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്ആപ്പ് പണി നിര്‍ത്തും

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് അല്ലെങ്കില്‍ അതിനു മുമ്പത്തെ ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനം...

Read More >>
Top Stories