(truevisionnews.com) ദിവസവും കാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കാരറ്റ് പല രീതിയിലും നമ്മൾ കഴിക്കാറുണ്ട്. റെസ്റ്റോറന്റുകളിൽ നിന്ന് ലഭിക്കുന്ന അതെ രുചിയോടുകൂടി തന്നെ എളുപ്പത്തിൽ കാരറ്റ് ഫ്രൈ എങ്ങിനെ വീട്ടിൽ തെന്നെ തയ്യാറാക്കാമെന്ന് നോക്കാം...

ചേരുവകൾ
കാരറ്റ് - 500 ഗ്രാം
ബട്ടർ - 50 ഗ്രാം
തൈം - 3-4 തണ്ട്
ചിക്കൻ മസാല പൊടി - 1 ടീസ്പൂൺ
തേൻ - 10 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം കാരറ്റ് ചെറുതായി ചെരിച്ചോ അല്ലെങ്കിൽ വട്ടത്തിലോ അരിയുക. ഒരു പാൻ അടുപ്പത്ത് വച്ച്, ഇതിലേക്ക് കാരറ്റ് ഇടുക. ഇതിനു മുകളിലേക്ക് വെള്ളമോ ചിക്കൻ വേവിച്ച ശേഷം ബാക്കി വരുന്ന വെള്ളമോ ഒഴിക്കുക. മുകളിൽ ബട്ടർ വയ്ക്കുക. ചിക്കൻ മസാല പൊടി ചേർക്കുക.
വെള്ളം വറ്റുന്നത് വരെ വേവിക്കുക. ഇതിലേക്ക് വീണ്ടും വെള്ളം ഒഴിക്കുക. തേൻ, തൈം എന്നിവ കൂടി ചേർത്ത് മൂടി വയ്ക്കുക. വെന്ത ശേഷം, കാരറ്റിന് മുകളിലേക്ക് ഒരു കഷ്ണം ബട്ടർ കൂടി ചേർക്കുക.
ഇത് കാരറ്റിന് നല്ല തിളക്കവും രുചിയും നൽകും. ചിക്കൻ റോസ്റ്റ്, മീൻ റോസ്റ്റ് തുടങ്ങിയ വിഭവങ്ങൾക്കൊപ്പം സൈഡ് ഡിഷായി ഈ രുചികരമായ കാരറ്റ് ഫ്രൈ വിളമ്പാവുന്നതാണ്.
#Now #you #prepare #delicious #carrot #fries #restaurants #home
