കൊല്ലം: (truevisionnews.com) സംസ്ഥാന കലോത്സവം ഹയർ സെക്കന്റ്റി വിഭാഗം നാടോടിനൃത്തത്തിൽ എ ഗ്രേഡ് നേടി എസ് നന്ദന ഉദയൻ.
കൊല്ലം പള്ളിമൺ ഗവണ്മെന്റ് ഹയർ സെക്കന്റ്റിയിലെ പ്ലസ് വിദ്യാർത്ഥിയാണ്. നൃത്ത മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച നന്ദന മൂന്ന് വർഷമായി സോനു ചവറയുടെ കീഴിൽ നൃത്തം അഭ്യസിച്ചു വരുന്നു.
സംസ്ഥാന കലോത്സവ വേദിയിൽ ആദ്യമായാണ് പങ്കെടുക്കുന്നതെങ്കിലും ഭരതനാട്ട്യത്തിലും നാടോടിനൃത്തത്തിലും ജില്ല തലങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്‌ച്ച വെച്ചിരുന്നു.
പള്ളിമൺ സ്വദേശികളായ ഉദയന്റെയും സജിതയുടെയും മകളാണ്. അനിയത്തി നക്ഷത്ര.
#SNandanaUdayan #secured #AGrade #State #Arts #Festival #Higher #Secondary #Category #FolkDance.