കൊല്ലം: www.truevisionnews.com സംസ്ഥാന കലോത്സവം ഹയർ സെക്കന്ററി വിഭാഗം നാടോടിനൃത്തത്തിൽ എ ഗ്രേഡുമായി സൗരവ് കെ എസ്. കല്പറ്റ എസ് കെ എം ജെ എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് സൗരവ്.
കഴിഞ്ഞ വർഷം കോഴിക്കോട് വെച്ച് നടന്ന കലോത്സവത്തിൽ ഭരതനാട്ട്യത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ആദിവാസി മൂപ്പന്റെ പ്രമേയവുമായാണ് സൗരവ് കലോത്സവ വേദിയിൽ എത്തിയത്.
പനമരം സ്വദേശിയായ സുനിലിന്റെയും സന്ധ്യയുടെയും മകനാണ്. സഹോദരി സ്വാതി നൃത്ത മേഖലയിൽ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. കൗമാര കലോത്സവം അവസാന ദിവസമായി ഇന്ന് ജില്ലകൾ തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
#Sourav #folk #dance #with #story #tribal #elder