#KeralaSchoolKalolsavam | നാടക മത്സരത്തിൽ മികച്ച നടൻ മേമുണ്ടയിലെ അലൻ ഗോവിന്ദൻ

#KeralaSchoolKalolsavam | നാടക മത്സരത്തിൽ മികച്ച നടൻ മേമുണ്ടയിലെ അലൻ ഗോവിന്ദൻ
Jan 8, 2024 09:30 AM | By MITHRA K P

കൊല്ലം: (truevisionnews.com) നാടകത്തെയും നാടകക്കാരേയും ചേർത്തുപിടിച്ച കടത്തനാടൻ മണ്ണിൽ നിന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിലെ എച്ച് എസ് വിഭാഗം നാടക മത്സരത്തിൽ മികച്ച നടൻ. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അലൻ ഗോവിന്ദൻ ആണ് മികച്ച നടൻ.

ഷിറ്റ് എന്ന നാടകത്തിനാണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. മേമുണ്ട സ്കൂൾ തുടർച്ചയായി സംസ്ഥാന കലോത്സവങ്ങളിൽ നാടകം മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി വരികയാണ്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്ന 'ഷിറ്റ് ' എന്ന നാടകം ഏറെ ശ്രദ്ധേയമായി.

തെരുവിൽ കഴിയുന്ന കുട്ടികൾ വീട്ടു ഉപകരണങ്ങൾ താളാത്മകമായി ഒരുക്കിയ സെപ്റ്റിക് ടാങ്കിന് അടുത്ത് വച്ച് നടത്തുന്ന സംഗീത പരിപാടിയോടെയാണ് നാടകം തുടങ്ങുന്നത്. നാടക മത്സരം നടന്ന സോപാന വേദി ഇന്നലെ കാണികളെ കൊണ്ട് നിറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാടകപ്രേമികൾ മത്സരം കാണാനായി ഇവിടെ എത്തിയിരുന്നു.

#AllanGovindan #Maymunda #Best #Actor #Drama #Competition

Next TV

Related Stories
Top Stories