കൊല്ലം: (truevisionnews.com) ഇന്ന് കൊടിയിറങ്ങുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ ഉണ്ടായിരുന്ന ജില്ല കോഴിക്കോട് ആണ്. ഇവിടെ നിന്ന് ആയിരത്തി ഒന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഏറ്റവും കൂടുതൽ കുട്ടികൾ മത്സരത്തിൽ പങ്കെടുത്ത ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂൾ ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം ഹയർ സെക്കന്ററി ഹൈസ്‌കൂളാണ്. മേള വിജയിപ്പിക്കാൻ സാമൂഹ്യ സാംസ്‌കാരിക മേഖലയിലുള്ള വ്യക്തിത്വങ്ങൾ നൽകിയ സംഭാവന വിലപ്പെട്ടതാണ്
. അവർക്കെല്ലാം മന്ത്രിമാർ നന്ദി പറഞ്ഞു. മാധ്യമങ്ങളോട് പ്രത്യേക നന്ദി പറയുന്നു. വലിയ ഉത്സാഹത്തോടെ മാധ്യമ പ്രവർത്തകർ കലോത്സവം റിപ്പോർട്ട് ചെയ്തത്. കലോൽസവ പ്രതിഭകൾ കലാരംഗത്ത് തുടരാൻ എന്താണ് ചെയ്യാനാകുക എന്നത് സർക്കാർ പരിശോധിക്കുമെന്നും മന്ത്രിമാർ പറഞ്ഞു. നിരവധി സന്നദ്ധ സംഘടനകളും ഏജൻസികളും സൗജന്യമായി കുട്ടികൾക്ക് വെള്ളവും ഭക്ഷണ പദാർത്ഥവും വിതരണം ചെയ്തു. ഇവർക്കൊക്കെ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.
കൊല്ലം കോർപ്പറേഷൻ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസുംകഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം വർദ്ധനയാണ് അപ്പീലുകളിൽ ഇത്തവണ ഉണ്ടായിട്ടുള്ളത്. ഫയർഫോഴ്‌സും അടക്കമുള്ള ഏജൻസികൾ തുടങ്ങിയവയൊക്കെ കലോൽസവം വൻ വിജയമാക്കാൻ വേണ്ടി പ്രയത്‌നിച്ചു. ജില്ലയിലെ എം.എൽ.എ. മാർ വലിയ പിന്തുണയാണ് കലോൽസവത്തിന് നൽകിയത്. സംഘാടക സമിതിയോട് ചേർന്ന് പ്രവർത്തിച്ച ഏവർക്കും നന്ദി. ആകെ പന്ത്രണ്ടായിരത്തി നൂറ്റി ഏഴ് വിദ്യാർത്ഥികൾ കലോൽസവത്തിന്റെ ഭാഗമായി. അഞ്ഞൂറ്റി എഴുപത് അപ്പീലുകളാണ് ഇതുവരെ സംഘാടക സമിതിയ്ക്ക് മുമ്പാകെ വന്നിട്ടുള്ളത്.
ഇതിൽ മുന്നൂറ്റി അമ്പത്തി ഒമ്പത് അപ്പീലുകൾ ഡി.ഡി. മാർ മുഖേനയും ഇരുന്നൂറ്റി പതിനൊന്ന് അപ്പീലുകൾ വിവിധ കോടതികൾ മുഖേനയും വന്നതാണ്. കഴിഞ്ഞ വർഷം അപ്പീലൂകളുടെ എണ്ണം മുന്നൂറ്റി അറുപത്തി രണ്ടാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം വർദ്ധനയാണ് അപ്പീലുകളിൽ ഇത്തവണ ഉണ്ടായിട്ടുള്ളത്. പരാതി രഹിത ഫെസ്റ്റിവലാണ് ഇത്തവണത്തേത്. വമ്പിച്ച ജനപങ്കാളിത്തം ഇത്തവണയും ഉണ്ടായി. ഒരു അനിഷ്ട സംഭവവും കലോൽസവുമായി2024 ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ല. മത്സരങ്ങൾ കൃത്യസമയത്ത് തന്നെ ആരംഭിക്കാനായി. എന്നാൽ അപ്പീൽ കൂടുതലുള്ള വേദികളിൽ പരിപാടികൾ കുറച്ചു നീണ്ടു പോയി. വിജയിച്ചവർക്കുള്ള ട്രോഫി ട്രോഫി കമ്മിറ്റി ഓഫീസ് വഴി വിതരണം ചെയ്യുന്നുണ്ട്. വിജയികൾക്കുള്ള സാമ്പത്തിക പ്രോത്സാഹനവും സർട്ടിഫിക്കറ്റും താമസിയാതെ നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും ധനമന്ത്രി വി ബാലഗോപാലും പറഞ്ഞു.
#Record #Kozhikode #highest #number #contestants #participated #Kozhikode #onethousandone #talents