കൊല്ലം : www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ മുന്നേറ്റം തുടരുന്നു.
887 പോയിന്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. 886 പോയിന്റുമായി കോഴിക്കോട് ജില്ല തൊട്ടുപിന്നിലുണ്ട്. കണ്ണൂർ മുന്നേറ്റം കഴിഞ്ഞ കുറേ വർഷങ്ങളായുള്ള കലോത്സവ ചരിത്രം മാറ്റി എഴുതുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത് .
880 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തും 865 പോയിന്റുമായി തൃശ്ശൂർ നാലാം സ്ഥാനത്തും 852 പോയിന്റുമായി മലപ്പുറം അഞ്ചാം സ്ഥാനത്തും 845 പോയിന്റുമായി ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്തും തുടരുകയാണ്.
സ്കൂൾ തല പോയിന്റ് നിലയിൽ ആലത്തൂർ ബി എസ് എസ് ഹയർ സെക്കൻഡറി സ്കൂളാണ് മുന്നിൽ നിൽക്കുന്നത്.
#kalolsavam #keralaschool #kalolsavam2024