കൊല്ലം : www.truevisionnews.com സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയില്‍ ലഘുഭക്ഷണശാലയ്ക്ക് ‘ഒരു മുതുമുത്തശ്ശികട’യെന്ന് പേരുനല്‍കി വ്യത്യസ്തത തീര്‍ത്ത കുടുംബശ്രീ ജില്ലാ മിഷന്‍ രുചിയുടെ വൈവിധ്യം കൂടിയാണ് സമ്മാനിക്കുന്നത്.
ഏഴുകൊല്ലം മുമ്പ് തുടങ്ങിയ സംരംഭത്തിന്റെ പേരിലെ ഐശ്വര്യം കൗമാരക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിലവാരമുള്ള പലഹാരങ്ങളായി പങ്കിടുകയാണ് കുടുബശ്രീ കൂട്ടായ്മ.
മിതമായ നിരക്കിലാണ് സ്‌നാക്‌സും ജ്യൂസുമൊക്കെ നല്‍കുന്നത്. ഗുണമേന്മയ്ക്ക് കടയിലെ തിരക്ക് സാക്ഷ്യം. കൊല്ലം കോര്‍പറേഷന്റെ പിന്തുണയാണ് വിജയസംരഭത്തിന്റെ പിന്നിലുള്ളത്.
#Kollam #Ruchi #Peruma #with #muthassykada #kalolsavam2024