#keralaschoolkalolsavam2024 | അന്ന് മികച്ച നാടകത്തിലെ അഭിനേതാവ് ഇന്ന് മികച്ച നാടകത്തിൻ്റെ സംവിധായകൻ

#keralaschoolkalolsavam2024 |  അന്ന് മികച്ച നാടകത്തിലെ അഭിനേതാവ് ഇന്ന് മികച്ച നാടകത്തിൻ്റെ സംവിധായകൻ
Jan 8, 2024 12:12 AM | By Athira V

കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട കുമരുനാടകത്തിൻ്റെ സംവിധായകൻ ആയ പി.എസ് നിവേദ് വിദ്യാർത്ഥി ആയിരിക്കെ ഇതേ സ്കുളിലെ സംസ്ഥാന തലത്തിൽ മികച്ച നാടകമായി തെരഞ്ഞെടുത്ത നാടകത്തിലെ അഭിനേതാവ്.

യു.പി സ്കൂൾ തലം മുതൽ ഏകാഭിനയ രംഗത്തേക്ക് കടന്ന് ഹൈസ്കുളിൽ പഠിക്കുന്ന കാലത്ത് സംസ്ഥാന തല മത്സരത്തിലും മികച്ച വിജയം കരസ്ഥമാക്കിയ നിവേദ് കോക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന സമയത്ത് മനോജ് നാരായണൻ സംവിധാനം ചെയ്ത കുഞ്ഞു ചേട്ടൻ്റെ കുഞ്ഞ് നാടകത്തിലെ കുഞ്ഞു ചേട്ടന്നായി അഭിനയിച്ചു.

പ്ലസ് ടു പ0ന ശേഷം സ്കൂൾ നാടക സംവിധാനത്തിലേക്കും കടന്നു.നടക്കാവ് ഗേൾസ് സ്കൂൾ കഴിഞ്ഞ തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ഒരു മീശക്കളി നാടകം സംവിധാനം ചെയ്തതും നിവേദ് ആയിരുന്നു .

പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണനുമായി ചേർന്ന് കോക്കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി നിരവധി നാടകങ്ങൾ ചെയ്തു.

പുർവ വിദ്യാർത്ഥി കൂട്ടായ്മ ആയ മാവെ റിക്സ് നേതൃത്യത്തിൽ എമിൽ മാധവിയുടെ മരണാനാനുകരണം എന്ന മനോജ് നാരായണൻ സംവിധാനം ചെയ്ത വ്യതിരക്തനാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന നിവേദ് ഉള്ള്യേരി യു.പി സ്കുൾ അദ്ധ്യാപകൻ കൂടിയാണ്.

#actor #best #drama #then #director #of #best #drama #today

Next TV

Related Stories
Top Stories