#keralaschoolkalolsavam2024 | ഇറാനിയൻ പെൺകുട്ടിയുടെ കഥ പറഞ്ഞ് ഋതിക ലാലീഷ്

#keralaschoolkalolsavam2024 |  ഇറാനിയൻ പെൺകുട്ടിയുടെ കഥ പറഞ്ഞ് ഋതിക ലാലീഷ്
Jan 7, 2024 10:11 PM | By Athira V

കൊല്ലം : www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോണോ ആക്റ്റ് മത്സരത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ൠതിക ലാലിഷ് എ ഗ്രേഡ് നേടി.

അപമര്യാദയായി പെരുമാറിയ മേലധികാരിയെ സ്വയരക്ഷാർത്ഥം കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ റൈഹാന ജബ്ബാരി എന്ന പെൺകുട്ടിയെ ഇറാനിയൻ ഭരണകൂടം മത നിയമങ്ങളുടെ അടിസ്ഥാനത്തിൽ തൂക്കിലേറ്റിയ കഥയാണ് ഋതിക അവതരിപ്പിക്കുന്നത്.

സി ഐ എസ് എഫ് റിട്ട ഉദ്യോഗസ്ഥനും കൊയിലാണ്ടി പൊയിൽകാവ് സ്വദേശിയായ ലാലിഷിന്റെയും കവിതയുടെയേയും മകളാണ്. സത്യൻ മുദ്രയാണ് പരിശീലകൻ. ജില്ലാ കലോത്സവത്തിൽ ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും എ ഗ്രേഡ് നേടിയിരുന്നു.

#RhithikaLalish #tells #story #an #Iranian #girl #kalolsavam2024

Next TV

Related Stories
Top Stories