കൊല്ലം : (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ലളിത ഗാന മത്സരത്തിൽ പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി നന്ദന ജഗദീഷ് എ ഗ്രേഡ് നേടി.
മലപ്പുറം എടപ്പാൾ സ്വദേശിയും പ്രവാസിയുമായ ജഗദീഷിന്റെയും ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ പ്രിയയുടേയും മകളാണ് നന്ദന.
കൊല്ലം സ്വദേശിയായ രാജേഷ് കൃഷ്ണയാണ് പരിശീലനം നൽകിയത്. ജില്ലാ കലോത്സവത്തിൽ ലളിത ഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
#NandanaJagadish #secured #Agrade #Lalithaganam