കൊല്ലം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം അറബിക്ക് സംഘഗാനത്തിൽ എ ഗ്രേഡുമായി കണ്ണൂർ മമ്പറം എച്ച് എസ് എസിലെ സഫ്വാനും സംഘവും.
കഴിഞ്ഞ കൊല്ലം കോഴിക്കോട് വെച്ച് നടന്ന അറുത്തൊന്നാമത് കലോത്സവത്തിലും എ ഗ്രേഡുമായാണ് സഫ്വാൻ മടങ്ങിയത്.
എന്നാൽ ഇന്ന് സഫ്വാന്റെ കൂടെ ആറ് പേർ കൂടി ചേർന്നപ്പോൾ സംഗീതത്തിന് മധുരം കൂടി. ശാമിലയുടെ പരിശീലനത്തിലാണ് ഇവരുടെ സംഘം കലോത്സവ വേദിയിലെത്തിയത്.
ഹന, ആദില, അഹ്ന, ഫിദ, തെസ്ന, ഹന, സഫ്വാൻ എന്നിവരടങ്ങുന്ന ടീമാണ് മത്സരത്തിൽ പങ്കെടുത്തത്.
#Kannur's #students #sing #Arabic #group #song #KeralaSchoolKalolsavam2024