#adityal1 |ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്

#adityal1 |ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്
Jan 6, 2024 07:03 AM | By Susmitha Surendran

അഹ്മദാബാദ്: (truevisionnews.com)  ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിക്കും നാലരയ്ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കുക.

ബെംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്‍വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിർദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്.

ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആര്‍ഒ. ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ് അഥവാ VELC ആണ് ഒന്നാമത്തേത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് ഈ ഉപകരണം നിർമ്മിച്ചത്.

പൂനെയിലെ ഇന്‍റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ് വികസിപ്പിച്ച സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് അഥവാ SUIT ആണ് രണ്ടാമത്തെ ഉപകരണം. സൂര്യനിൽ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാർ ലോ എൻർജി എക്സ് റേ സ്പെക്ട്രോ മീറ്റർ അഥവാ SoLEXS, ഹൈ എനർജി എൽ വൺ ഓർബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റർ അഥവാ HEL1OS എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകൾ.

സൂര്യനിൽ നിന്ന് വരുന്ന കണങ്ങളെ നിരീക്ഷിക്കാനുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമന്റ് പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ എന്നീ ഉപകരണങ്ങളും ഒരു മാഗ്നെറ്റോമീറ്ററും ദൗത്യത്തിന്റെ ഭാഗമാണ്.

തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയാണ് PAPA പേ ലോഡിന് പിന്നിൽ. ഇന്ത്യൻ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ വ്യത്യസ്ത പരീക്ഷണ ഉപകരണങ്ങളുമായി ദൗത്യത്തിൽ നിർണായക പങ്കുവഹിക്കുന്നുവെന്നത് ആദിത്യ എൽ വണ്ണിന്‍റെ പ്രത്യേകതയാണ്.

സൂര്യന്റെ കൊറോണയെക്കുറിച്ചും, കൊറോണൽ മാസ് ഇജക്ഷൻ എന്ന് വിളിക്കുന്ന സൗര സ്ഫോടനങ്ങളെക്കുറിച്ചും പുത്തൻ വിവരങ്ങളാണ് ആദിത്യയിലൂടെ ലക്ഷ്യമിടുന്നത്.

സൂര്യനിൽ നിന്ന് വരുന്ന പല തരംഗങ്ങളെയും ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും തടഞ്ഞുനിർത്തുന്നത് കൊണ്ടാണ് നമ്മുടെ ഗ്രഹത്തിൽ ജീവൻ ഇപ്പോഴത്തെ നിലയിൽ നിലനിൽക്കുന്നത്.

ആ തരംഗങ്ങളെയും കാന്തിക പ്രഭാവങ്ങളെയും പഠിക്കണമെങ്കിൽ ഭൂമിയുടെ സംരക്ഷണത്തിന് പുറത്ത് പോയേ പറ്റൂ. സൗരയൂധത്തെക്കുറിച്ചും സൂര്യനെക്കുറിച്ചും പുത്തൻ അറിവുകൾ ആദിത്യ സമ്മാനിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

#India's #first #solar #study #satellite #Aditya #L #One #reach#destination #today

Next TV

Related Stories
#instagram | നിങ്ങൾ അറിഞ്ഞില്ലേ...! ഇൻസ്റ്റഗ്രാമിൽ പുത്തൻ അപ്ഡേറ്റുകൾ; റീൽസ് ദൈര്‍ഘ്യം ഇനി മുതൽ 3 മിനിറ്റ്

Jan 20, 2025 12:07 PM

#instagram | നിങ്ങൾ അറിഞ്ഞില്ലേ...! ഇൻസ്റ്റഗ്രാമിൽ പുത്തൻ അപ്ഡേറ്റുകൾ; റീൽസ് ദൈര്‍ഘ്യം ഇനി മുതൽ 3 മിനിറ്റ്

ഇൻസ്റ്റഗ്രാമിൽ റീൽ വീഡിയോകളുടെ ദൈർഘ്യം 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായിയാണ്...

Read More >>
#iPhone | സ്ക്രീൻ സമയം കുറക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മൂന്ന് ടിപ്സുകളുമായി ആപ്പിള്‍

Jan 15, 2025 01:16 PM

#iPhone | സ്ക്രീൻ സമയം കുറക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മൂന്ന് ടിപ്സുകളുമായി ആപ്പിള്‍

ഇതിലൂടെ അത്യാവശ്യമല്ലാത്ത കാര്യങ്ങളിലേക്ക് ശ്രദ്ധ പോകുന്നത് നിയന്ത്രിക്കാൻ...

Read More >>
#S25Ultra | ഒടുവിൽ രാജാവെത്തുന്നു; എസ് 25 അൾട്രാ ഈ മാസം 22 ന് അവതരിപ്പിക്കാൻ സാംസങ്

Jan 12, 2025 04:54 PM

#S25Ultra | ഒടുവിൽ രാജാവെത്തുന്നു; എസ് 25 അൾട്രാ ഈ മാസം 22 ന് അവതരിപ്പിക്കാൻ സാംസങ്

ഈ വര്‍ഷം ഇറങ്ങിയ എസ് 24ന് സമാനമായിരിക്കും പുതിയ മോഡലിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍...

Read More >>
#BSNL | നെറ്റ്‌വര്‍ക്ക് നിലവാരക്കുറവിനെ കുറിച്ച് വ്യാപക പരാതി തുടരുമ്പോഴും പുത്തന്‍ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

Jan 11, 2025 02:53 PM

#BSNL | നെറ്റ്‌വര്‍ക്ക് നിലവാരക്കുറവിനെ കുറിച്ച് വ്യാപക പരാതി തുടരുമ്പോഴും പുത്തന്‍ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ദിവസവും 100 വീതം എസ്എംഎസും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിനെല്ലാം പുറമെ ഗെയിമുകളും പോഡ്‌കാസ്റ്റുകളും സംഗീതവും, മറ്റ് വിനോദങ്ങളും...

Read More >>
#ISRO  | ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് ഇന്ത്യൻ ബഹിരാകാശ ഏജൻസി

Jan 5, 2025 12:53 PM

#ISRO | ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് ഇന്ത്യൻ ബഹിരാകാശ ഏജൻസി

പി.എസ്.എല്‍.വി-സി 60 റോക്കറ്റ് ഉപയോഗിച്ച് തിങ്കളാഴ്ച വിക്ഷേപിച്ച പോയം-4 മിഷന്‍ ദൗത്യത്തിന്റെ ഭാഗമായാണ് വിത്തുകള്‍...

Read More >>
#whatsapp | നിങ്ങൾ അറിഞ്ഞോ? ഇന്നുമുതല്‍ ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്ആപ്പ് പണി നിര്‍ത്തും

Jan 1, 2025 04:14 PM

#whatsapp | നിങ്ങൾ അറിഞ്ഞോ? ഇന്നുമുതല്‍ ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്ആപ്പ് പണി നിര്‍ത്തും

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് അല്ലെങ്കില്‍ അതിനു മുമ്പത്തെ ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനം...

Read More >>
Top Stories










Entertainment News