കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഹയർ സെക്കന്ററി നാഷണൽ സർവിസ് സ്കീം കൊല്ലം ജില്ലാ ടീം തയാറാക്കിയ സ്റ്റാൾ ശ്രദ്ധേയമാകുന്നു. തങ്കശ്ശേരി വിളക്കുമാടം കൊല്ലത്തിന്റെ ചരിത്രവുമായി കോർത്തിണക്കി പുനരാവിഷ്കരിച്ചിരിക്കുന്നു.

8 ചൂരൽക്കൊട്ടകളെ അടിസ്ഥാനമാക്കിയാണ് ലൈറ്റ് ഹൗസ് നിർമ്മിച്ചിരിക്കുന്നത്. അദ്ധ്വാനത്തിന്റെ കാരിരുമ്പടിത്തറയിൽ നിന്നാണ് സർവ്വവും കെട്ടിപ്പടുത്തിരിക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പാവലിയന്റെ ഔദ്യോഗിക ഉദ്ഘാടനം പൊതു വിദ്യാഭ്യാ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻ കുട്ടി നിർവഹിച്ചു. ലൈറ്റ് ഹൗസിൽ ആലേഖനം ചെയ്തിരിക്കുന്ന സാംസ്കാരിക നായകന്മാരുടെ ചിത്രങ്ങൾ ആശയങ്ങളും പുരോഗമന ചിന്തയും മാനവ സമൂഹത്തെ ഔന്നത്യങ്ങളിലേക്ക് ഉയർന്ന് വളർന്ന് പടരാൻ പ്രാപ്തമാക്കുന്നു എന്ന് ധ്വനിപ്പിയ്ക്കുന്നു.
പാരിസ്ഥിതി ക സംരക്ഷണം മുൻനിറുത്തി വൃക്ഷ തൈകളും സൗജന്യമായി നല്കുന്നുണ്ട്. കുട്ടികൾ തയാറാക്കിയ വിവിധ ഉത്പന്നങ്ങൾ വിലപനയ്ക്കുമുണ്ട്. കൊല്ലത്തെ - രുചികരമായ കശുവണ്ടി പരിപ്പ് സ്റ്റാൾ സന്ദർശിക്കാനെത്തുന്നവർക്ക് രുചിക്കാൻ നൽകുന്നുമുണ്ട്.
ഡോ. ജേക്കബ് ജോൺ , സംസ്ഥാന പ്രോഗ്രാം ഓഫീസർ ഹയർസെക്കന്ററി എൻഎസ്എസ് ബിനു. പി.ബി , ദക്ഷിണ മേഖല പ്രോഗ്രാം കോർഡിനേറ്റർ ഹയർ സെക്കേണ്ടറി സ്കൂൾ എൻഎസ്എസ് . അഭിലാഷ്. എസ്.എസ്, ഹയർ സെക്കന്ററി എൻഎസ്എസ് കൊല്ലം ജില്ലാ കൺവീനർ, പിഎസി അംഗങ്ങളായ ഗ്ലാഡിസൺ, ഗിരീഷ്, ബിജു എന്നിവരുടെ കൃത്യമായ എകോപനമാണ് ഇതിനു പിന്നിൽ. ഇത് കൂടാതെ സന്ദർശകർക്കായി ആയിരത്തിലധികം വൃക്ഷ തൈകളും സൗജന്യമായി നൽകുന്നു.
#Thangassery #lighthouse #built #foundation #hard #work #kalolsava2024
