കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം വീണ പാരായണനത്തിൽ ശ്രുതി മധുരമായി വീണമീട്ടി ശ്രുതി ബാബു.

ജി എച്ച് ഹയർ സെക്കണ്ടറി സ്കൂൾ മാവേലിക്കരയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് ശ്രുതി. ഒൻപത് വർഷത്തിലേറയായി സജിത രാജേഷിന്റെ ശിക്ഷണത്തിൽ ശ്രുതി വീണ പാരായണത്തിൽ പരിശീലനം നേടി വരുന്നു.
വാദ്യത്തിലെ സൂക്ഷ്മവും ശ്രുതിമധുരവുമായ സ്പർശം കൊണ്ട് ശ്രുതി കലോത്സവവേദിയിലെ കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിച്ചു.
കഴിഞ്ഞ വർഷവും ഇതേയിനത്തിൽ എ ഗ്രേഡ് നേടിയിരുന്നു. മാവേലിക്കര സ്വദേശിയായ ബാബു അനുജ ദമ്പതികളുടെ മകളാണ്.
#kerala #school #kalolsavam #2024 #kollam #veeanaparayanam
