കൊല്ലം: www.truevisionnews.com കലോത്സവ വേദിയിയിലെ രുചിയിടം ഊട്ടുപുരയിൽ ഭക്ഷണ വിതരണത്തിനിടെ ക്രമീകരങ്ങൾ നല്ല രീതിയിലാക്കാൻ വേണ്ടി നടത്തിയ മൈക്ക് അനൗൺസ്മെന്റിനിടെയുണ്ടായ നാക്ക് പിഴ ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥികളിലും സംഘാടകരിലും ചിരി പടർത്തി.

"വയറ് നിറയുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന ഭയാനക സംതൃപ്തി " എന്ന വാചകമാണ് ഭക്ഷണം കഴിക്കാൻ എത്തിയവരിൽ ചിരി പടർത്തിയത്.
ക്രാവന്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടിൽ സജ്ജമാക്കിയ ഭക്ഷണ പന്തല്‍ ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.
പാചക ആവശ്യത്തിനായി ജല ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് ചൂടുവെള്ളം ശേഖരിച്ചുകൊണ്ടുപോകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ക്ലീനിംഗിനായി കോര്‍പ്പറേഷന്‍ ജീവനക്കാരുടെ സേവനവും ഒപ്പം ഭക്ഷണം വിളമ്പുന്നതിന് 4 ഷിഫ്റ്റുകളിലായി 1000 ത്തോളം അദ്ധ്യാപക, റ്റി.റ്റി.ഐ./ബി.എഡ്. വിദ്യാർത്ഥികൾ എന്നിവരുടെയും കൂട്ടായ പ്രവർത്തനം കൂടി ഭക്ഷണ വിതരണത്തിന് പിന്നിലുണ്ട്.
#kerala #school #kalolsavam #2024 #kollam
