കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം സംസ്കൃതപ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനവുമായി ലക്ഷ്മി ദയ എ എ.

എൽ എഫ് സി എച്ച് ഇരിഞ്ഞാലക്കുട തൃശ്ശൂർ ജില്ലയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലക്ഷ്മി. കലോത്സവ വേദിയിൽ കഴിഞ്ഞ വർഷവും സംസ്കൃതപ്രശ്നോത്തരിയിലും, വന്ദേമാതര ആലാപനത്തിലും ശ്രദ്ധേയമായ വിജയം നേടിയിരുന്നു.
പാഠ്യ വിഷയമായ സംസ്കൃതത്തിൽ അഞ്ചാം ക്ലാസ്സുമുതൽ ലക്ഷ്മി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പതിനാല് ജില്ലകളിലെ കലാകാരുമായി മത്സരിച്ചാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും ലക്ഷ്മി സ്വന്തമാക്കിയത്. കാറളം സ്വദേശികളായ ആനന്ദന്റെയും ഡയാനയുടെയും മകളാണ്.
#Lesson #Topic #Memorized #LakshmiDaya #again #Sanskritprashnothari
