കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിത ഗാനത്തിലും, അഷ്ടപതി സംസ്കൃതത്തിലും ഒന്നാം സ്ഥാനവുമായി സാരംഗ് രാജീവൻ.

വടകരയിലെ മേമുണ്ട എച്ച് എസ് എസ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് സാരംഗ്. യുപി തലത്തിലും, ജില്ല സ്കൂൾ കലോത്സവത്തിലും തിളക്കമാർന്ന വിജയവുമായി ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചിരുന്നു.
കോഴിക്കോട് വടകര സ്വദേശിയായ രാജീവൻ ഷെറീന ദമ്പതികളുടെ മകനാണ്. സ്റ്റേജുകളിലെ ഈ തിളക്കമാർന്ന വിജയത്തിന് പിന്നിൽ അച്ഛന്റെയും അമ്മയുടെ പ്രോത്സാഹനം തന്നെയാണ് സാരംഗിനെ മുന്നോട്ട് നയിക്കുന്നത്.
വരും ദിവസങ്ങളിലും കലോത്സവ വേദിയിൽ മത്സരങ്ങളുണ്ട് സാരംഗിന്.
#kalolsavam #keralaschool #kalolsavam2024 #sarangsajeevan
