കൊല്ലം : www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണ വിതരണത്തിന് തയ്യാറായി വിവിധ സംഘടനകൾ. പഴയിടം മോഹനൻ നമ്പൂതിരിയുടെ രുചികരമായ ഊണിന് പുറമേ ചായയും പലഹാരങ്ങളുമായി നിരവധി സംഘടനകളാണ് കാണികളെയും കാത്തിരിക്കുന്നത്.

കേരള പോലീസ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകുന്നേരം എല്ലാവർക്കും ചായയും പലഹാരവും ,ഡി.വൈ എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണിമത്തനും, ബിസ്കറ്റും കേരള ഉറുദു ടീച്ചേസ് അസോസിയേഷൻ തണ്ണീർ കൂജയും കേരള ഫയർ സർവീസ് അസോസിയേഷൻ നേതൃത്വത്തിൽ തിളപ്പിച്ചാറിയ വെള്ളം കൊടുക്കുന്ന കൗണ്ടറുകളും കൊല്ലം കലോത്സവത്തിൻ്റെ പ്രത്യേകതകളാണ്.
മലബാർ മേഖലകളിൽ നിന്നുൾപ്പെടെ വരുന്ന അദ്ധ്യാപകർക്കും, കുട്ടികൾക്കും യാത്രാ ചെലവൊഴിച്ച് കാര്യമായ ചെലവില്ലാതെ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങാൻ കഴിയാവുന്ന രീതിയിൽ ഭക്ഷണവും ,താമസ സൗകര്യവും സംഘാടക സമിതിയും ,സംഘടനകളും ഒരുക്കിയത് ഏറെ ആശ്വാസകരമാണ്.
#kerala #kalolsavam #kollam #kalolsavam2024 #food #Organizations
