#keralaschoolkalolsavam2024 | അഹമ്മദ് നാസർ അറബിക് ഗാനാലാപനത്തിൽ ഒന്നാമത്

#keralaschoolkalolsavam2024 |  അഹമ്മദ് നാസർ അറബിക് ഗാനാലാപനത്തിൽ ഒന്നാമത്
Jan 4, 2024 04:15 PM | By Athira V

കൊല്ലം : www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് ഗാനാലാപനത്തിൽ ആലപ്പുഴ കായംകുളം പി കെ കെ എസ് എം എച്ച് എസ് എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഹമ്മദ് എൻ ഹൈസ്ക്കൂൾ വിഭാഗം അറബിക് ഗാനാലാപനത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി.

മാപ്പിളപ്പാട്ട് മത്സരത്തിൽ സബ് ജില്ലാ തലത്തിൽ അഹമ്മദ് സമ്മാനങ്ങൾ നേടിയിരുന്നു.

എസ് എസ് എഫ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മദ്ഹ് ഗാനാ മത്സരത്തിലും അഹമ്മദ് എ ഗ്രേഡ് നേടിയിരുന്നു.

ക്ലാപ്പന ഒറ്റ തെങ്ങിൽ വീട്ടിൽ നാസർ- സുമൈ ദമ്പതികളുടെ മകനാണ് അഹമ്മദ് നാസർ.

#AhmedNasser #tops #Arabic #singing

Next TV

Related Stories
Top Stories