കൊല്ലം : www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മുഖ്യാതിഥി ആയി എത്തിയ നടി നിഖില വിമൽ കലോത്സവ ഓർമ്മകൾ പങ്കു വെച്ചത് കലാ സ്നേഹികൾക്ക് വേറിട്ട അനുഭവമായി മാറി.

8ആം ക്ലാസിൽ പഠിക്കുമ്പോൾ അന്ന് കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത അനുഭവങ്ങൾ ചടങ്ങിൽ പങ്ക് വെച്ചു.
അതേ കൊല്ലത്ത് വച്ച് നടക്കുന്ന കലോത്സവത്തിൽ മുഖ്യാതിഥി എത്തിയതിന്റെ സന്തോഷം അവർ പങ്കു വെച്ചു.
സബ് ജില്ല- ജില്ലാ - സംസ്ഥാന കലോത്സവങ്ങളുടെ ഓർമ്മകളിലൂടെ അവർ കടന്ന് പോയി.
കലാ രംഗത്തെ തന്റെ മുന്നേറ്റത്തിന് കുടുംബത്തിന്റെ പിന്തുണ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.
#kerala #school #kalolsavam #2024 #kollam #nikhilavimal
