#perihelionday | പെരിഹീലിയൻ ദിനം; ഇന്ന് ഭൂമി സൂര്യന് ഏറ്റവുമടുത്ത്

#perihelionday | പെരിഹീലിയൻ ദിനം; ഇന്ന് ഭൂമി സൂര്യന് ഏറ്റവുമടുത്ത്
Jan 3, 2024 04:48 PM | By MITHRA K P

(truevisionnews.com) 2024ൽ ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ദിവസമാണ് ജനുവരി മൂന്ന്. പെരിഹീലിയൻ ദിനം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ന് ഭൂമിയും സൂര്യനും തമ്മിലുള്ള അകലം 147 മില്യൺ കിലോമീറ്റർ ആണ്.

പെരിഹീലിയൻ സമയത്ത് സൂര്യപ്രകാശത്തിന് ഏകദേശം 7 ശതമാനം കൂടുതൽ തീവ്രതയുണ്ടെന്ന് ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ പറഞ്ഞു. ഇന്ന് രാവിലെ 6.08നാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തിയത്. ഗ്രീക്കിൽ നിന്നാണ് പെരിഹീലിയൻ എന്ന വാക്കുണ്ടായത്.

പെരി എന്നാൽ അരികെ എന്നും ഹീലിയോസ് എന്നാൽ സൂര്യൻ എന്നുമാണ് അർത്ഥം. അതേസമയം ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെ നിൽക്കുന്ന അവസ്ഥയ്ക്ക് അഫീലിയൻ എന്നാണ് പറയുക. പെരിഹീലിയനും അഫീലിയനും സംഭവിക്കാൻ കാരണം സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥം ദീർഘവൃത്താകൃതിയിലാണ് എന്നതാണ്.

കെപ്ലറുടെ ഗ്രഹ ചലന നിയമങ്ങൾ ഈ പ്രതിഭാസത്തെ വിശദീകരിക്കുന്നു. പെരിഹീലിയൻ എല്ലാ വർഷവും ഒരേ ദിവസമല്ല സംഭവിക്കുന്നത്.

രണ്ട് വർഷങ്ങളിലെ പെരിഹീലിയന്‌‍‌ ദിനം തമ്മിൽ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം ഉണ്ടാവാറുണ്ട്. അഫീലിയൻ പൊതുവെ ജൂലൈ ആദ്യ വാരമാണ് സംഭവിക്കാറുള്ളത്. ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന സങ്കീർണമായ പ്രകൃതിദത്ത സംവിധാനങ്ങളുടെ ഭാഗമാണ് പെരിഹീലിയനും അഫീലിയനും.

#perihelion #day #Earth #closest #Sun #today

Next TV

Related Stories
#WhatsApp  | വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും;  പുതിയ മാറ്റം

Oct 3, 2024 10:18 AM

#WhatsApp | വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും; പുതിയ മാറ്റം

ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് പോലുള്ള ഇഫക്ടുകൾ ചേർക്കാൻ...

Read More >>
#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

Oct 1, 2024 05:09 PM

#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ഐഒഎസ് ഉപയോക്താക്കൾ ആപ്പിൾ സ്റ്റോറിൽ ചെന്ന് പുതിയ അപ്ഡേറ്റ് ഉണ്ടെങ്കിൽ അത് അപ്ഡേറ്റ്...

Read More >>
#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

Sep 24, 2024 12:41 PM

#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

സെറ്റിങ്‌സില്‍ ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍...

Read More >>
#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

Sep 16, 2024 05:10 PM

#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടില്‍ പ്രത്യേക വില്‍പന നടക്കും....

Read More >>
#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

Sep 9, 2024 01:50 PM

#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

ഇത് ബാറ്ററിയുടെ ലൈഫ് കൂട്ടും. ഡിസ്പ്ലേ കൂടുതൽ ആകർഷകമാക്കാൻ ബോർഡർ റിഡക്‌ഷൻ സ്ട്രക്ചർ കൊണ്ടുവരുമെന്നും...

Read More >>
Top Stories