#murder | സഹപ്രവർത്തകന്റെ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം; മറ്റൊരു മലയാളി അറസ്റ്റിൽ

#murder | സഹപ്രവർത്തകന്റെ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം; മറ്റൊരു മലയാളി അറസ്റ്റിൽ
Dec 10, 2023 09:04 PM | By Athira V

മംഗളൂരു: www.truevisionnews.com തണ്ണീർഭാവി വൃക്ഷ ഉദ്യാനത്തിനടുത്ത് മലയാളി യുവാവ് സഹപ്രവർത്തകനായ മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശിയും തണ്ണീർഭാവി വൃക്ഷ ഉദ്യാന പരിസരത്തെ ബോട്ട് നിർമ്മാണ ശാലയിൽ തൊഴിലാളിയുമായ കെ. ബിനുവാണ്(41) കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ തളിപ്പറമ്പ് സ്വദേശി ജോൺസൺ എന്ന ബിനോയി(52)യെ അറസ്റ്റുചെയ്തതായി പണമ്പൂർ പൊലീസ് പറഞ്ഞു.

ഒരേ കമ്പനിയിൽ ജോലി ചെയ്യുകയും അടുത്തടുത്ത മുറികളിൽ താമസിക്കുകയും ചെയ്യുന്നവരാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു.

വ്യക്തിപരമായ കാര്യങ്ങളിൽ ഇരുവരും തമ്മിൽ ശനിയാഴ്ച വൈകുന്നേരം വാക്കേറ്റം നടന്നിരുന്നു. രാത്രി വൈകി മദ്യലഹരിയിൽ ബിനുവിന്റെ മുറിയിൽ ചെന്ന ജോൺസൺ ഉറങ്ങിക്കിടന്ന സഹപ്രവർത്തകനെ കത്തികൊണ്ട് കുത്തുകയായിരുന്നു. 

#Malayali #ends #tragically #after #being #stabbed #colleague #Another #Malayali #arrested

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories










Entertainment News