#Suspension | ഡാനിഷ് അലി എംപിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

#Suspension | ഡാനിഷ് അലി എംപിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
Dec 9, 2023 07:52 PM | By Vyshnavy Rajan

(www.truevisionnews.com) പാർലമെന്റിൽ വംശീയ അധിക്ഷേപത്തിന് വിധേയനായ ഡാനിഷ് അലി എംപിയെ ബി.എസ്.പിയിൽ നിന്ന് പുറത്താക്കി.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടികാട്ടിയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

“പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായ നിങ്ങളുടെ പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും, തുടർച്ചയായി പാർട്ടിക്കെതിരെ പ്രവർത്തിച്ചു” ബി.എസ്.പി പ്രസ്താവനയിൽ വ്യക്തമാക്കി.

വംശീയാധിക്ഷേപം നേരിട്ടതിനു ശേഷം ഡാനിഷ് അലി നിരവധി തവണ പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയ ശേഷവും ഒറ്റയാൾ പ്രതിഷേധം നടത്തി.

ഇരയെ കുറ്റവാളിയാക്കി മാറ്റരുത് എന്നെഴുതിയ പ്ലക്കാർഡ് കഴുത്തിൽ തൂക്കുകയും ചെയ്തു.

മാസങ്ങൾക്ക് മുമ്പ് ഡാനിഷ് അലിയെ ലോക്സഭയിൽ ബി.ജെ.പി. എം.പി. രമേഷ് ബിധുരി വർ​ഗീയ പരാമർഷങ്ങൾ നടത്തി അപമാനിച്ചിരുന്നു. സംഭവത്തില്‍ ബിഎസ്പിയോ പാര്‍ട്ടി അധ്യക്ഷ മായാവതിയോ അപലപിച്ചിരുന്നില്ല.

#Suspension #DanishAli #MP #suspended #party

Next TV

Related Stories
#accident |  കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

Sep 12, 2024 09:52 AM

#accident | കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

മരിച്ചവർ മയിലാടുതുറ സ്വദേശികളെന്നാണ് ലഭിക്കുന്ന...

Read More >>
 #Freehealthinsurance | കേന്ദ്ര അംഗീകാരം; 70 വയസ്സിനും അതിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്

Sep 12, 2024 09:40 AM

#Freehealthinsurance | കേന്ദ്ര അംഗീകാരം; 70 വയസ്സിനും അതിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്

നിലവില്‍ ആയുഷ് ഭാരത് പദ്ധതിക്ക് കീഴിലുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷയാകും...

Read More >>
#Subsidyscheme | സബ്സിഡി പദ്ധതി; ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ 10,900 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

Sep 12, 2024 08:53 AM

#Subsidyscheme | സബ്സിഡി പദ്ധതി; ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ 10,900 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

രണ്ട് വർഷത്തേക്ക് 10,900 കോടിയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്....

Read More >>
#Clash | ഗണേശചതുർഥി ആഘോഷത്തിനിടെ സംഘർഷം; അക്രമികൾ  കടകൾക്കും വാഹനങ്ങൾക്കും തീവെച്ചു

Sep 12, 2024 08:38 AM

#Clash | ഗണേശചതുർഥി ആഘോഷത്തിനിടെ സംഘർഷം; അക്രമികൾ കടകൾക്കും വാഹനങ്ങൾക്കും തീവെച്ചു

ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യാൻ പോകുന്നതിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പി.ടി.ഐ റിപ്പോർട്ട്...

Read More >>
#Attack | വനിത ഡോക്ടർക്ക് നേരെ ആക്രമണം; ആക്രമിച്ചത് ലഹരിക്കടിമയായ നാല്പതുകാരൻ

Sep 12, 2024 08:27 AM

#Attack | വനിത ഡോക്ടർക്ക് നേരെ ആക്രമണം; ആക്രമിച്ചത് ലഹരിക്കടിമയായ നാല്പതുകാരൻ

ആശുപത്രിയിലെ ജീവനക്കാരും രോഗികളും പെട്ടെന്ന് തന്നെ എത്തിയതോടെ ഡോക്ടർക്ക് അപകടമൊന്നും...

Read More >>
Top Stories

Entertainment News